---
title: "അണമുറിയാത്ത കാരുണ്യത്തിന്ന് ഇടവേള നൽകാതെ മന്ന വാർഡ് മുസ്ലിം ലീഗ്"
english_title: "manna muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36961/manna-muslim-league"
published_at: "2022-04-11T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6253ac65c7ab3_vac.jpg"
keywords: []
---

# അണമുറിയാത്ത കാരുണ്യത്തിന്ന് ഇടവേള നൽകാതെ മന്ന വാർഡ് മുസ്ലിം ലീഗ്

> **Lead Summary:** **തളിപറമ്പ:** ആശ്രയമറ്റവർക്ക് സാന്ത്വനവും സഹായവുമായി കഴിഞ്ഞ കാലത്ത് നൽകിയ കാരുണ്യ പ്രവർത്തങ്ങൾ ഇടവേള നൽകാതെ മന്ന വാർഡ് മുസ്ലിം ലീഗ് പ്രവർത്തകർ, കോവിഡ് കാലത്താണ് വിപുലമായ തരത്തിൽ ഭക്ഷ്യ കിറ്റും, മെഡിസിൻ, സാമ്പത്തിക സഹായങ്ങൾ നൽകിയത്.

## Article Content

**തളിപറമ്പ:** ആശ്രയമറ്റവർക്ക് സാന്ത്വനവും സഹായവുമായി കഴിഞ്ഞ കാലത്ത് നൽകിയ കാരുണ്യ പ്രവർത്തങ്ങൾ ഇടവേള നൽകാതെ മന്ന വാർഡ് മുസ്ലിം ലീഗ് പ്രവർത്തകർ, കോവിഡ് കാലത്താണ് വിപുലമായ തരത്തിൽ ഭക്ഷ്യ കിറ്റും, മെഡിസിൻ, സാമ്പത്തിക സഹായങ്ങൾ നൽകിയത്.

നേരത്തെ തന്നെ മന്ന വാർഡ് മുസ്ലിം ലീഗ് കമ്മറ്റി വാർഡിലെ നിശ്ചിത വീടുകളിൽ ഒരു വർഷത്തേക്കുള്ള ഭക്ഷണ കൂപ്പണുകളും, സ്വയം തൊഴിൽ സഹായങ്ങളുമൊക്കെ നൽകി വന്നിട്ടുണ്ടായിരുന്നു. അത് വളരെ വിപുലമാക്കിയത് രണ്ടു വർഷം മുമ്പ് കോവിഡ് കാലം ആരംഭിച്ചത് മുതലാണ്, അതിന് യാതൊരു മാറ്റവും ഇല്ലാതെ ഈ വർഷവും വാർഡിലും പരിസര പ്രദേശത്തുമായി ഇരുന്നൂറ്റി അമ്പതോളം കുടുംങ്ങളക്കുള്ള ഭക്ഷ്യ കിറ്റാണ് തയ്യാറാക്കിയത്.

കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് തളിപ്പറമ്പ മണ്ഡലം പ്രസിഡന്റ്‌ സി പി വി അബ്ദുള്ള വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഹാരിസ് ഗ്രാൻഡ്‌ നു നൽകി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മുസ്ലിം ലീഗ് ട്രഷറർ പി മൊയ്‌ദീൻ കുട്ടി അധ്യക്ഷത വഹിച്ചു.

മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ്‌ കെ മുസ്തഫ ഹാജി,വാർഡ് കൗൺസിലർ സി മുഹമ്മദ്‌ സിറാജ്,മസ്കറ്റ് കെ എം സി സി മുനിസിപ്പൽ സെക്രട്ടറി ഷാജഹാൻ കെ എസ്, ഈസാൻ മുസ്തഫ, ബി മമ്മു, കാട്ടി അബു,സി കെ ഇസ്മായിൽ, എൻ എ സിദ്ദീഖ്,ആലികുഞ്ഞി കെ, മുനീർ ഗസൽ, മദനി സി കെ, ഇർഷാദ് കെ എസ്,അനസ് കാട്ടി,ശുഐബ് സി പി,നിഷാദ് തളിപറമ്പ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36961/manna-muslim-league)