---
title: "ദേശീയപാതയില്‍ ഏമ്പേറ്റിലുണ്ടായ ബൈക്കപകടത്തിൽ ഹിറ്റാച്ചി ഡ്രൈവർ മരിച്ചു"
english_title: "Hitachi driver dies in bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369153/hitachi-driver-dies-in-bike-accident"
published_at: "2026-06-29T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a420306c0cef_download_(2).jfif"
keywords: []
---

# ദേശീയപാതയില്‍ ഏമ്പേറ്റിലുണ്ടായ ബൈക്കപകടത്തിൽ ഹിറ്റാച്ചി ഡ്രൈവർ മരിച്ചു

> **Lead Summary:** പരിയാരം: ഹിറ്റാച്ചി ഡ്രൈവറായ ജാര്‍ഖണ്ഡ് സ്വദേശി ബൈക്കപകടത്തില്‍ മരിച്ചു.പലാമു രാംപൂരിലെ മൃത്യുഞ്ജയ്കുമാര്‍ സ്ംഗിന്റെ മകന്‍ ബൈഭവ് സിംഗ്ആണ് മരിച്ചത്.

## Article Content

പരിയാരം: ഹിറ്റാച്ചി ഡ്രൈവറായ ജാര്‍ഖണ്ഡ് സ്വദേശി ബൈക്കപകടത്തില്‍ മരിച്ചു.പലാമു രാംപൂരിലെ മൃത്യുഞ്ജയ്കുമാര്‍ സ്ംഗിന്റെ മകന്‍ ബൈഭവ് സിംഗ്ആണ് മരിച്ചത്.

27 ന് രാത്രി 11.45 ന് ദേശീയപാതയില്‍ ഏമ്പേറ്റ് അണ്ടര്‍ പാസേജിന് സമീപത്തായിരുന്നു അപകടം.ബൈഭവ് സിംഗ് ഓടിച്ച കെ.എല്‍-59 എച്ച്-4656 ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ സൈന്‍ബോര്‍ഡില്‍ ഇടിക്കുകയായിരുന്നു.കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ 28 ന് പുലര്‍ച്ചെ 4.15 നാണ് മരണപ്പെട്ടത്.

WhatsAppFacebookX

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369153/hitachi-driver-dies-in-bike-accident)