---
title: "കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്; കാർ ഡ്രൈവർക്കെതിരെ കേസ്"
english_title: "Scooter passenger injured after car hits scooter"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369120/scooter-passenger-injured-after-car-hits-scooter"
published_at: "2026-06-29T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41eb12afcbf_acci.jfif"
keywords: []
---

# കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്; കാർ ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. കാർ ഡ്രൈവർക്കെതിരെ കേസ്. ചെറുതാഴം പിലാത്തറയിലെ മേലത്തില്‍ വീട്ടില്‍ എം.അബ്ദുള്‍ അസീസിനാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ ജൂണ്‍ 24ന് തളിപ്പറമ്പ് ടാഗോര്‍വിദ്യാനികേതന്‍ സ്‌ക്കൂളിന് മുന്നിലായിരുന്നു അപകടം.

## Article Content

**തളിപ്പറമ്പ്: **കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. കാർ ഡ്രൈവർക്കെതിരെ കേസ്. ചെറുതാഴം പിലാത്തറയിലെ മേലത്തില്‍ വീട്ടില്‍ എം.അബ്ദുള്‍ അസീസിനാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ ജൂണ്‍ 24ന് തളിപ്പറമ്പ് ടാഗോര്‍വിദ്യാനികേതന്‍ സ്‌ക്കൂളിന് മുന്നിലായിരുന്നു അപകടം.

അബ്ദുല്‍അസീസ് തളിപ്പറമ്പ് ഭാഗത്തേക്ക് KL59Z5845 സ്‌ക്കൂട്ടറില്‍ വരുമ്പോള്‍ അള്ളാംകുളം ഭാഗത്തുനിന്നും അശ്രദ്ധമായി ഓടിച്ചുവന്ന KL58AL8018 നമ്പര്‍ കാര്‍ സ്‌ക്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.തെറിച്ചുവീണ അബ്ദുള്‍ അസീസിന്റെ ഇടതുകാലിന്റെ എല്ല് പൊട്ടി ഗുരുതര പരിക്കേറ്റു. കാറോടിച്ച എടക്കോത്തെ ജൂഹിന ജനാര്‍ദ്ദനനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369120/scooter-passenger-injured-after-car-hits-scooter)