---
title: "പരിയാരം മണ്ഡലം 29-ാം ബൂത്ത് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ നടത്തി"
english_title: "A Congress workers' convention was held for the 29th booth of the Pariyaram constituency"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369117/a-congress-workers-convention-was-held-for-the-29th-booth-of-the-pariyaram-constituency"
published_at: "2026-06-29T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41e7bb432ea_Untitled-2-web.jpg"
keywords: []
---

# പരിയാരം മണ്ഡലം 29-ാം ബൂത്ത് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ നടത്തി

> **Lead Summary:** **പരിയാരം:** പെരുമ്പടവ്, എടക്കോം മടംതട്, അവുങ്ങുംപൊയിൽ, കാരകുണ്ട് മുടിക്കാനം പ്രദേശങ്ങളെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജുമായി ബന്ധിപ്പിക്കുന്ന പുതിയ കെഎസ്ആർടിസി ബസ് സർവീസ് അനുവദിക്കണമെന്ന് പരിയാരം മണ്ഡലം 29-ാം ബൂത്ത് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

**പരിയാരം:** പെരുമ്പടവ്, എടക്കോം മടംതട്, അവുങ്ങുംപൊയിൽ, കാരകുണ്ട് മുടിക്കാനം പ്രദേശങ്ങളെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജുമായി ബന്ധിപ്പിക്കുന്ന പുതിയ കെഎസ്ആർടിസി ബസ് സർവീസ് അനുവദിക്കണമെന്ന് പരിയാരം മണ്ഡലം 29-ാം ബൂത്ത് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.

ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.എം. അൽ അമീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിൽ മെഡിക്കൽ കോളേജ് വഴി പുതിയ ബസ് സർവീസ് ആരംഭിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

യോഗത്തിൽ പി. ഷൈനി, കെ.വി. മോഹനൻ, കെ.വി. ധനകൻ, പി.വി. വിജിത, കെ. മധു, ഇ.കെ. വത്സല എന്നിവർ പ്രസംഗിച്ചു.കൺവെൻഷനിൽ പുതിയ ഭാരവാഹികളായി കെ.വി. ധനകൻ (പ്രസിഡന്റ്), പി.വി. വിജിത (വൈസ് പ്രസിഡന്റ്), കെ. മധു (ജനറൽ സെക്രട്ടറി), മനോഹരൻ കെ.ടി.വി (സെക്രട്ടറി), പി.വി. പുഷ്പവേണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369117/a-congress-workers-convention-was-held-for-the-29th-booth-of-the-pariyaram-constituency)