---
title: "വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു"
english_title: "Students who achieved high results in various examinations were honored"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369054/students-who-achieved-high-results-in-various-examinations-were-honored"
published_at: "2026-06-28T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4102ae4a800_Untitled-2-web.jpg"
keywords: []
---

# വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

> **Lead Summary:** **പാട്ടയം: **കൊളച്ചേരി ഗ്രാമപഞ്ചായത്ത് 18-ാം വാർഡായ പാട്ടയത്ത്, വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. വാർഡ് മെമ്പർ റിസ്‌വാന പി.പി.യുടെ നേതൃത്വത്തിലാണ് അനുമോദന പരിപാടി സംഘടിപ്പിച്ചത്.​SSLC, പ്ലസ് ടു, LSS, USS പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി പാട്ടയം എൽ.പി. സ്കൂളിൽ വെച്ചാണ് അനുമോദനവും ഉപഹാര സമർപ്പണവും നടന്നത്.

## Article Content

**പാട്ടയം: **കൊളച്ചേരി ഗ്രാമപഞ്ചായത്ത് 18-ാം വാർഡായ പാട്ടയത്ത്, വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. വാർഡ് മെമ്പർ റിസ്‌വാന പി.പി.യുടെ നേതൃത്വത്തിലാണ് അനുമോദന പരിപാടി സംഘടിപ്പിച്ചത്.​SSLC, പ്ലസ് ടു, LSS, USS പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി പാട്ടയം എൽ.പി. സ്കൂളിൽ വെച്ചാണ് അനുമോദനവും ഉപഹാര സമർപ്പണവും നടന്നത്.

വാർഡ് മെമ്പർ റിസ്‌വാന പി.പി. അധ്യക്ഷത വഹിച്ച ചടങ്ങ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി ഉദ്ഘാടനം ചെയ്തു.​ചടങ്ങിൽ വിദ്യാർത്ഥികളുടെ കരിയർ വികസനം എന്ന വിഷയത്തിൽ ഹാഷിം മാസ്റ്റർ വിദ്യാർത്ഥികളുമായി സംവദിച്ചു. ബഷീർ ടി.പി., ജാബിർ പാട്ടയം, മുസ്‌തഫ കെ.പി., രാഗേഷ് പി.പി., സുഗേഷ് പി.പി, പ്രതീഷ്. സി എന്നിവർ സംസാരിച്ചു.ഉനൈസ്. കെ. വി, നിഷാൽ പി കെ പി എന്നിവർ സംബന്ധിച്ചു.റാസിം പാട്ടയം സ്വാഗതവും ശമ്മാസ് പി.പി. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369054/students-who-achieved-high-results-in-various-examinations-were-honored)