---
title: "മാരക മയക്കുമരുന്നായ മെത്താഫിറ്റനുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ"
english_title: "Two youths arrested with deadly drug methamphetamine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368940/two-youths-arrested-with-deadly-drug-methamphetamine"
published_at: "2026-06-28T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4098d29dd9e_news-card.jpg"
keywords: []
---

# മാരക മയക്കുമരുന്നായ മെത്താഫിറ്റനുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** ഓപ്പറേഷൻ തണ്ടർ ഇന്റെ ഭാഗമായി എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെക്കികുളം ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ 7.369 ഗ്രാം മെത്തഫിറ്റാനുമായി മാണിയൂർ സ്വദേശികളായ ഷമീം , ഷംസീർ കെ കെ എന്നിവരെ അറസ്റ്റ് ചെയ്തു.

## Article Content

ഓപ്പറേഷൻ തണ്ടർ ഇന്റെ ഭാഗമായി എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെക്കികുളം ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ 7.369 ഗ്രാം മെത്തഫിറ്റാനുമായി മാണിയൂർ സ്വദേശികളായ ഷമീം , ഷംസീർ കെ കെ എന്നിവരെ അറസ്റ്റ് ചെയ്തു.

എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ സുഹൈൽ പി പി ക്കും ഗണേഷ് ബാബു പി വി ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പ്രതി വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പള്ളി പറമ്പ, ചെക്കികുളം, കമ്പിൽ ഭാഗങ്ങളിൽ മയക്കു മരുന്ന് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ പ്രതികൾ.

പ്രതികളെ കണ്ടു പിടിക്കുന്നതിൽ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ പുരുഷോത്തമൻ സി, അജിത്ത് സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, ഹരിദാസൻ കെ വി, ഷൈന വി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, സുജേഷ് എം വി, സായൂജ്, ദീപു പ്രദീപ്‌ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കണ്ണൂർ JFCM III കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368940/two-youths-arrested-with-deadly-drug-methamphetamine)