---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി"
english_title: "Central jail kannur "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368878/central-jail-kannur"
published_at: "2026-06-27T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fcaa92ba8b_1000658533.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി

> **Lead Summary:**  **കണ്ണൂർ : **കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒഡീഷ സ്വദേശിയായ തടവുകാരൻ ഉത്തം പത്രയിൽ നിന്നാണ് സിം കാർഡ് ഉൾപ്പെട്ട മൊബൈൽ ഫോൺ ജയിൽ അധികൃതർ പിടിച്ചെടുത്തത്.

## Article Content

 **കണ്ണൂർ : **കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒഡീഷ സ്വദേശിയായ തടവുകാരൻ ഉത്തം പത്രയിൽ നിന്നാണ് സിം കാർഡ് ഉൾപ്പെട്ട മൊബൈൽ ഫോൺ ജയിൽ അധികൃതർ പിടിച്ചെടുത്തത്.

ജയിലിലെ നാലാം ബ്ലോക്കിൽ ഒളിപ്പിച്ച നിലയിലാണ് ഫോൺ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ജയിൽ സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മൊബൈൽ ഫോൺ ജയിലിനുള്ളിലെത്തിയത് എങ്ങനെയാണെന്നും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368878/central-jail-kannur)