---
title: "യുവാവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു "
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368653/case"
published_at: "2026-06-26T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ea817dc232_1000639405.jpg"
keywords: []
---

# യുവാവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു 

> **Lead Summary:** കണ്ണൂർ : ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ പരാതി നൽകിയ വിരോധത്തിൽ യുവാവിനെയും ബന്ധുവിനെയും കേസ് പിൻവലിക്കാൻ തട്ടി കൊണ്ടുപോയി മംഗലാപുരത്തെത്തിച്ച് തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ 20 പേർക്കെതിരെ ടൗൺപോലീസ് കേസെടുത്തു. വാരം അതിരകത്തെ സുബൈദാസ് മൻസിലിൽ പി. റിയാസിൻ്റെ പരാതിയിലാണ് കണ്ണൂർ സിറ്റിയിലെ ജംഷീർ, നജ്മൽ, കോഴിക്കോട് സ്വദേശി ഷാനു , കാസറഗോഡ് സ്വദേശികളായ നൂർഷ , സമീർ, റമീസ് എന്നിവർക്കും കണ്ടാലറിയാവുന്ന 14 പേർക്കുമെതിരെ ടൗൺ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 19 ന് അഞ്ചു മണിക്ക് പുഴാതി അതിരകത്തെ വീട്ടിലെത്തിയ പ്രതികൾ പരാതിക്കാരനെയും അളിയനെയും ഒന്നുമുതൽ മൂന്നു പ്രതികളുടെ നിർദേശപ്രകാരം 4 മുതൽ 20 വരെ പ്രതികൾ തട്ടി കൊണ്ടുപോയി മംഗലാപുരത്തെ അട്ടാ വർ എന്ന സ്ഥലത്തെത്തിച്ച് തടങ്കലിൽ വെച്ച് പരാതിക്കാരൻ്റെ അളിയൻ ഒന്നും രണ്ടും പ്രതികൾക്കെതിരെ കൊടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവമേൽപ്പിക്കുകയും തടങ്കലിൽ പാർപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

## Article Content

കണ്ണൂർ : ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ പരാതി നൽകിയ വിരോധത്തിൽ യുവാവിനെയും ബന്ധുവിനെയും കേസ് പിൻവലിക്കാൻ തട്ടി കൊണ്ടുപോയി മംഗലാപുരത്തെത്തിച്ച് തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ 20 പേർക്കെതിരെ ടൗൺപോലീസ് കേസെടുത്തു. വാരം അതിരകത്തെ സുബൈദാസ് മൻസിലിൽ പി. റിയാസിൻ്റെ പരാതിയിലാണ് കണ്ണൂർ സിറ്റിയിലെ ജംഷീർ, നജ്മൽ, കോഴിക്കോട് സ്വദേശി ഷാനു , കാസറഗോഡ് സ്വദേശികളായ നൂർഷ , സമീർ, റമീസ് എന്നിവർക്കും കണ്ടാലറിയാവുന്ന 14 പേർക്കുമെതിരെ ടൗൺ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 19 ന് അഞ്ചു മണിക്ക് പുഴാതി അതിരകത്തെ വീട്ടിലെത്തിയ പ്രതികൾ പരാതിക്കാരനെയും അളിയനെയും ഒന്നുമുതൽ മൂന്നു പ്രതികളുടെ നിർദേശപ്രകാരം 4 മുതൽ 20 വരെ പ്രതികൾ തട്ടി കൊണ്ടുപോയി മംഗലാപുരത്തെ അട്ടാ വർ എന്ന സ്ഥലത്തെത്തിച്ച് തടങ്കലിൽ വെച്ച് പരാതിക്കാരൻ്റെ അളിയൻ ഒന്നും രണ്ടും പ്രതികൾക്കെതിരെ കൊടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവമേൽപ്പിക്കുകയും തടങ്കലിൽ പാർപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368653/case)