---
title: "ടച്ച് ഓഫ് മേഴ്സിയുടെ "മുഹർറം വിരുന്ന്" നവ്യാനുഭവമായി മാറി"
english_title: "Touch of Mercy's "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368650/touch-of-mercys-muharram-feast"
published_at: "2026-06-26T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ea1ac1b118_news-card.jpg"
keywords: []
---

# ടച്ച് ഓഫ് മേഴ്സിയുടെ "മുഹർറം വിരുന്ന്" നവ്യാനുഭവമായി മാറി

> **Lead Summary:** > **കണ്ണൂർ:**കാരുണ്യ സേവന രംഗത്ത് 8 വർഷമായി സ്തുത്യർഹമായ സേവനം ചെയ്ത് വരുന്ന ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ്, വിദ്യാർത്ഥികളുള്ള മിഡിൽ ക്ലാസ് ഫാമിലികളിൽ 7 കേന്ദ്രങ്ങളിൽ ഇസ്‌ലാമിക്മാസാരംഭ മുഹർറം പത്തിൽ 1112 കുടുംബത്തിന് നൽകിയ"മുഹർറം വിരുന്ന്"(കുഴിമന്തി) ദാന സംഗമം നവ്യാനുഭവമായി മാറി.

## Article Content

> **കണ്ണൂർ:**കാരുണ്യ സേവന രംഗത്ത് 8 വർഷമായി സ്തുത്യർഹമായ സേവനം ചെയ്ത് വരുന്ന ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ്, വിദ്യാർത്ഥികളുള്ള മിഡിൽ ക്ലാസ് ഫാമിലികളിൽ 7 കേന്ദ്രങ്ങളിൽ ഇസ്‌ലാമിക്മാസാരംഭ മുഹർറം പത്തിൽ 1112 കുടുംബത്തിന് നൽകിയ"മുഹർറം വിരുന്ന്"(കുഴിമന്തി) ദാന സംഗമം നവ്യാനുഭവമായി മാറി.

ട്രസ്റ്റ് ചെയർ പേഴ്സൺ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ പ്രാർത്ഥന നടത്തി. മാനേജിംഗ് ഡയറക്ടർ ബശീർ സഅദി ചെറുകുന്ന് ആമുഖ ഭാഷണം നടത്തി.ചീഫ് സ്പ്രണ്ട് പി.വി അബ്ദുൽ അലി ഹാജി സാഹിബിൻ്റെ ആധ്യക്ഷതയിൽ യുവ കലാ സാഹിതി കണ്ണൂർ ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം ഉൽഘാടനം ചെയ്തു.

സീനിയർ പത്ര പ്രവർത്തകൻ പ്രകാശൻ സി മാട്ടൂൽ സ്നേഹ പ്രഭാഷണവും ചെറുകുന്ന് തറ മുൻ ഖത്തീബ് ഫൈസൽ അസ്അദി പുളിമ്പറമ്പ്,എം.വി മുഹമ്മദലി അനുസ്മരണ പ്രദഷണവും നടത്തി. മുഹർറം വിരുന്ന് ദാനംആൾ കേരള ഫിഷ് മർച്ചൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പിലാത്തറ യു അബ്ദുൽ സലാം ഹാജി സാഹിബ്, ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് എം.പി. സഖരിയ്യാക്ക് നൽകി ഉൽഘാടനം ചെയ്തു.മുഹർറം ഗിഫ്റ്റ്-മത്സ്യ ദാനം പഴയങ്ങാടി സയ്യിദ് മുഹമ്മദ് ബാഫഖി തങ്ങൾ, പി.വി. മുഹമ്മദ് അശ്‌റഫിന് നൽകിയും ഉൽഘാടനം ചെയ്തു.

ഡോ ടി. സി മോഹനൻ, പി.എം മുഹമ്മദ് റഫീഖ് അഹ്സനി, ഹാഫിള് കെ.പി. ശമീർ മൗലവി, മാട്ടൂൽ പി.പി. ഇബ്റാഹീ കുട്ടി ഹാജി, പുന്നക്കൻ മൂസാൻ, കണ്ടോത്ത് യൂസുഫ്, ഏ.സി. മുസ്തഫ, പി.വി. അബ്ദുൽ മജീദ് എന്നിവർ പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി പി.വി മുസ്തഫ റിപ്പോർട്ട് അവതരിപ്പിച്ചു.

ട്രസ്റ്റ് ഫൈനാഷ്യൽ സെക്രട്ടറി മുക്കോത്ത് അബൂബക്കർ പാടിയിൽ സ്വാഗതവും വർക്കിംഗ് സെക്രട്ടറി കെ.സി. മുഹമ്മദ് കുഞ്ഞി വെള്ളറങ്ങൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368650/touch-of-mercys-muharram-feast)