---
title: "ലഹരിക്കെതിരെ തളിപ്പറമ്പ്; 'ലഹരിയെ തുരത്താം നാടിനെ രക്ഷിക്കാം' റാലി ടി. കെ. ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു"
english_title: "Taliparamba against drug addiction"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368628/taliparamba-against-drug-addiction"
published_at: "2026-06-26T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e70ac54a1f_news-card.jpg"
keywords: []
---

# ലഹരിക്കെതിരെ തളിപ്പറമ്പ്; 'ലഹരിയെ തുരത്താം നാടിനെ രക്ഷിക്കാം' റാലി ടി. കെ. ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **ലഹരിക്കെതിരെയുള്ള കേന്ദ്ര ബോധവൽക്കരണ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ' നാർക്കോട്ടിക് ഹണ്ടിന്റെ പ്രചാരണാർത്ഥം തളിപ്പറമ്പ് പോലീസും എക്സൈസ് വകുപ്പും സംയുക്തമായി ലഹരി വിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടി ടി. കെ. ഗോവിന്ദൻ MLA ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്: **ലഹരിക്കെതിരെയുള്ള കേന്ദ്ര ബോധവൽക്കരണ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ' നാർക്കോട്ടിക് ഹണ്ടിന്റെ പ്രചാരണാർത്ഥം തളിപ്പറമ്പ് പോലീസും എക്സൈസ് വകുപ്പും സംയുക്തമായി ലഹരി വിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടി ടി. കെ. ഗോവിന്ദൻ MLA ഉദ്ഘാടനം ചെയ്തു.

കണ്ണൂർ റൂറൽ ജില്ലാ പോലീസ് ചീഫ് ഉമേഷ് ഗോയൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിപ്പറമ്പ് നഗരസഭ ചെയർമാൻ പി. കെ. സുബൈർ മുഖ്യാതിഥിയായിരുന്നു. പോലീസ് ഇൻസ്പെക്ടർ (CI) അജിത്ത് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റി ഷിജി വട്ടക്കാട്ട്, കണ്ണൂർ റൂറൽ അഡീഷണൽ SP എൻ. ആർ. ജയരാജ്, DYSP വി. വി. മനോജ്‌, നോർത്ത് AEO കെ. ഇ. മനോജ്, എക്‌സൈസ് ഇൻസ്‌പെക്ടർ ജെ. ജോസഫ്, ടി. ബാലകൃഷ്ണൻ, കെ. സി. മുഹമ്മദ് കുഞ്ഞി, കെ. ഇ. പ്രേമചന്ദ്രൻ, വി. വി. ഷാജി, അസ്ബർ ബാബു, യടു കൃഷ്ണ, ASI കെ. മുഹമ്മദലി, കെ. എസ്. റിയാസ്, സി. അബ്ദുൽ ഖാദർ, ശ്രീധർ സുരേഷ്, സൂപ്പർ സിദ്ധീഖ് തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368628/taliparamba-against-drug-addiction)