---
title: "പതിനാറുകാരിയെ 36 ദിവസം കണ്ണൂരിലെ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ച് പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസ് "
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368504/case"
published_at: "2026-06-26T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e0fcba4c12_1000654599.jpg"
keywords: []
---

# പതിനാറുകാരിയെ 36 ദിവസം കണ്ണൂരിലെ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ച് പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസ് 

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായ പതിനാറുകാരിയെ 36 ദിവസം കണ്ണൂരിലെ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ച് പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു.

## Article Content

കോഴിക്കോട് : കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായ പതിനാറുകാരിയെ 36 ദിവസം കണ്ണൂരിലെ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ച് പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു.

പേരാമ്പ്ര സ്വദേശികളായ ആത്മജ് (25), വസീം (25), കണ്ണൂർ ചൊക്ലി സ്വദേശി സുഹൈൽ (35) എന്നിവർക്കെതിരെയാണ് ചേവായൂർ, കണ്ണൂരിലെ കൊളവല്ലൂർ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.wജൂൺ 21 ന് പരിശോധനക്കിടെയാണ് കണ്ണൂരിലെ കൊളവല്ലൂർ പൊലീസ് പെൺകുട്ടിയെ കാണുന്നത്. പ്രായപൂർത്തിയായില്ലെന്ന വിവരം അറിഞ്ഞില്ലെങ്കിലും കാണാതായവരുടെ പട്ടികയിലുള്ളയാളാണ് പെൺകുട്ടിയെന്ന് മനസ്സിലാക്കി ചേവായൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് താമസകേന്ദ്രം വളഞ്ഞ് പെൺകുട്ടിയെ രക്ഷപ്പെടുത്തി ശിശു സംരക്ഷണ സമിതിക്ക് മുന്നിൽ ഹാജരാക്കി ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. കഴിഞ്ഞമാസം 15 നാണ് പെൺകുട്ടിയെ കാണാതായെന്ന് രക്ഷിതാക്കൾ പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368504/case)