---
title: "അജ്ഞാത നമ്പറുകളിൽ നിന്നുള്ള മെസ്സേജുകൾക്ക് ഇനി വാട്‌സ്ആപ്പ് മുന്നറിയിപ്പ് നൽകും; പുതിയ സുരക്ഷാ ഫീച്ചർ ഉടൻ"
english_title: "WhatsApp will now warn about messages from unknown numbers; new security feature coming soon"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368487/whatsapp-will-now-warn-about-messages-from-unknown-numbers-new-security-feature-coming-soon"
published_at: "2026-06-26T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e00df7c5b9_,.jpg"
keywords: []
---

# അജ്ഞാത നമ്പറുകളിൽ നിന്നുള്ള മെസ്സേജുകൾക്ക് ഇനി വാട്‌സ്ആപ്പ് മുന്നറിയിപ്പ് നൽകും; പുതിയ സുരക്ഷാ ഫീച്ചർ ഉടൻ

> **Lead Summary:** ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ സുരക്ഷ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. അജ്ഞാത നമ്പറുകളില്‍ നിന്നെത്തുന്ന സന്ദേശങ്ങള്‍ തുറക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കുന്നതാണ് ഫീച്ചര്‍. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഫീച്ചര്‍ ലഭ്യമാകുമെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്. ഉപയോക്താവിന് മുമ്പ് ഒരിക്കലും സന്ദേശം അയച്ചിട്ടില്ലാത്ത ഒരു ഫോണ്‍ നമ്പറില്‍ നിന്ന് സന്ദേശങ്ങള്‍ എത്തുമ്പോള്‍ വാട്‌സ്ആപ്പ് മുന്നറിയിപ്പ് നല്‍കും.

## Article Content

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ സുരക്ഷ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. അജ്ഞാത നമ്പറുകളില്‍ നിന്നെത്തുന്ന സന്ദേശങ്ങള്‍ തുറക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കുന്നതാണ് ഫീച്ചര്‍. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഫീച്ചര്‍ ലഭ്യമാകുമെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്. ഉപയോക്താവിന് മുമ്പ് ഒരിക്കലും സന്ദേശം അയച്ചിട്ടില്ലാത്ത ഒരു ഫോണ്‍ നമ്പറില്‍ നിന്ന് സന്ദേശങ്ങള്‍ എത്തുമ്പോള്‍ വാട്‌സ്ആപ്പ് മുന്നറിയിപ്പ് നല്‍കും.

ഫോണ്‍ നമ്പര്‍ എവിടെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, ഫോണില്‍ കോണ്‍ടാക്റ്റ് ലിസ്റ്റിലുണ്ടോ, രണ്ട് ഉപയോക്താക്കളും പൊതുവായി ഏതെങ്കിലും ഗ്രൂപ്പുകളിലുണ്ടോ, എന്നിവ മനസിലാക്കിയായിരിക്കും മുന്നറിയിപ്പ്.

ഫീച്ചര്‍ പൂര്‍ണമായും സുരക്ഷ തീര്‍ക്കുന്നില്ല. ഏതെങ്കിലും കാരണത്താല്‍ ഒരു സ്‌കാമറുടെ നമ്പര്‍ നിങ്ങളുടെ കോണ്‍ടാക്റ്റുകളില്‍ ഇതിനകം സേവ് ചെയ്തിട്ടുണ്ടെങ്കില്‍, മുന്നറിയിപ്പ് ദൃശ്യമാകണമെന്നില്ല. മറ്റൊരു രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ആണെങ്കിലു മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭ്യമാകും.

സ്വകാര്യ വിവരങ്ങളോ പാസ്വേഡുകളോ നല്‍കിക്കൊണ്ട് തട്ടിപ്പുകാര്‍ നിങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചേക്കാം, അല്ലെങ്കില്‍ പണം അയയ്ക്കാന്‍ ആവശ്യപ്പെട്ടേക്കാം. ഇതായിരിക്കും വാട്‌സ്ആപ്പ് നല്‍കുന്ന മുന്നറിയിപ്പ്. മുന്നറിയിപ്പ് പോപ്പ് അപ്പ് വിശദാംശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച് ഉപയോക്താവിന് തന്നെ തീരുമാനമെടുക്കാം. അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള സ്പാം, സ്‌കാമുകള്‍ അല്ലെങ്കില്‍ തട്ടിപ്പ് സന്ദേശങ്ങള്‍ എന്നിവ തടയാന്‍ വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ സഹായിച്ചേക്കാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368487/whatsapp-will-now-warn-about-messages-from-unknown-numbers-new-security-feature-coming-soon)