---
title: "വീട്ടുമുറ്റത്ത് പരിക്കുപറ്റിയ നിലയിൽ കണ്ടെത്തിയ ഉടുമ്പിന്റെ കാൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു"
english_title: "An injured iguana "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368436/an-injured-iguana"
published_at: "2026-06-25T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d53981f7d3_news-card.jpg"
keywords: []
---

# വീട്ടുമുറ്റത്ത് പരിക്കുപറ്റിയ നിലയിൽ കണ്ടെത്തിയ ഉടുമ്പിന്റെ കാൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ:**ഞാറ്റു വയൽ കുളത്തിന് സമീപത്തെ വീട്ടുമുറ്റത്താണ് കാലിന് പരിക്കുപറ്റിയ ഉടുമ്പിനെ ബുധനാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.ഉടുമ്പിനെ കണ്ടെത്തിയ വീട്ടുകാർ വിവരം തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ അറിയിക്കുകയായിരുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി വി സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം ഫോറസ്റ്റിന്റെയും മാർകിൻ്റെയും റെസ്ക്യൂവറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി ഉടുമ്പിനെ പിടികൂടി.

## Article Content

**തളിപ്പറമ്പ:**ഞാറ്റു വയൽ കുളത്തിന് സമീപത്തെ വീട്ടുമുറ്റത്താണ് കാലിന് പരിക്കുപറ്റിയ ഉടുമ്പിനെ ബുധനാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.ഉടുമ്പിനെ കണ്ടെത്തിയ വീട്ടുകാർ വിവരം തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ അറിയിക്കുകയായിരുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി വി സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം ഫോറസ്റ്റിന്റെയും മാർകിൻ്റെയും റെസ്ക്യൂവറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി ഉടുമ്പിനെ പിടികൂടി.

കാലിന് സാരമായി പരിക്ക് പറ്റിയ ഉടുമ്പാണെന്ന് തിരിച്ചറിഞ്ഞ അനിൽ ഉടൻ റേഞ്ച് ഓഫീസറെ വിവരമറിയിച്ചു.റേഞ്ച് ഓഫീസറുടെ നിർദ്ദേശ പ്രകാരം തളിപ്പറമ്പ് വെറ്ററിനറി പോളിക്ലിനിക്കിൽ ഉടുമ്പിനെ എത്തിച്ചു.സീനിയർ വെറ്ററിനറി സർജൻ ഡോ: രേഷ്മ ദാമോദരൻ, വെറ്ററിനറി സർജൻ ഡോ: വി ആർ സുരേഷ് കുമാർ എന്നിവർ ഉടുമ്പിനെ പരിശോധിച്ചു .

ഉടുമ്പിൻ്റെ ഇടതുകാലിന് പറ്റിയ മുറിവ് ഒരാഴ്ചയോളം പഴക്കമുണ്ടെന്നും പഴുപ്പ് ബാധിച്ചിട്ടുണ്ടെന്നും എല്ല്പൊട്ടിയതായും പരിശോധനയിൽ കണ്ടെത്തി .തുടർന്ന് ശസ്ത്രക്രിയയിലൂടെ കാൽ നീക്കം ചെയ്തു .ഉടുമ്പിന് തുടർ ചികിത്സയ്ക്കും സംരക്ഷണത്തിനുമായി റെസ്ക്യുവർഅനാലിനെ റെയിഞ്ച് ഓഫീസർ ചുമതലപ്പെടുത്തി.രണ്ട് വയസ് പ്രായമുള്ള ഉടുമ്പിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് അനിൽ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368436/an-injured-iguana)