---
title: "തൃശ്ശൂരിൽ പട്ടാപ്പകൽ അച്ഛനെയും അമ്മയെയും മകൻ നടുറോട്ടിലിട്ട് വെട്ടിക്കൊന്നു, മൃതദേഹങ്ങൾ റോഡിൽ "
english_title: "Son killed his father and mother "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36831/son-killed-his-father-and-mother"
published_at: "2022-04-10T12:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625280aeb1e1d_samayam-malayalam.jpg"
keywords: []
---

# തൃശ്ശൂരിൽ പട്ടാപ്പകൽ അച്ഛനെയും അമ്മയെയും മകൻ നടുറോട്ടിലിട്ട് വെട്ടിക്കൊന്നു, മൃതദേഹങ്ങൾ റോഡിൽ 

> **Lead Summary:** **വെള്ളിക്കുളങ്ങര:** തൃശൂർ വെള്ളിക്കുളങ്ങരയിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി.

## Article Content

**വെള്ളിക്കുളങ്ങര:** തൃശൂർ വെള്ളിക്കുളങ്ങരയിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി.

ഇഞ്ചക്കുണ്ട് സ്വദേശികളായ കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ മകൻ അനീഷ് (30) ഒളിവിലാണ്.

വീടിന് സമീപത്തെ റോഡിൽ പുല്ല് ചെത്തുകയായിരുന്ന കുട്ടനെയും ചന്ദ്രികയെയും വെട്ടുക്കത്തി ഉപയോഗിച്ചാണ് അനീഷ് കൊലപ്പെടുത്തിയത്.

കൃത്യം നിർവഹിച്ച ശേഷം അനീഷ് തന്നെ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്ന് ബൈക്കിൽ അനീഷ് പുറത്തേക്ക് പോയി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36831/son-killed-his-father-and-mother)