---
title: "തളിപ്പറമ്പിൽ വീണ്ടും ‘ഓപ്പറേഷൻ തൂഫാൻ’; എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ"
english_title: "operation thoofan thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368217/operation-thoofan-thalipparamba"
published_at: "2026-06-25T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3caa53572ff_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ വീണ്ടും ‘ഓപ്പറേഷൻ തൂഫാൻ’; എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **ഓപ്പറേഷൻ തൂഫാൻ, ജില്ല റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് നഗരത്തിൽ വെച്ച് എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി.

## Article Content

**തളിപ്പറമ്പ്: **ഓപ്പറേഷൻ തൂഫാൻ, ജില്ല റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് നഗരത്തിൽ വെച്ച് എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി.

തളിപ്പറമ്പ് ആസാദ് നഗറിലെ സുബൈദ മന്‍സിലില്‍ സി.എച്ച്.മൊയ്തീന്റെ മകന്‍ പി.പി.ഷഹീര്‍(36),പഴയങ്ങാടി മാടായി ആര്‍.സി.ചര്‍ച്ചിന് സമീപത്തെ സി.പി.ഹൗസില്‍ മജീദിന്റെ മകന്‍ സി.പി.അറഫാത്ത്(39) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 8.00യോടെ തളിപ്പറമ്പ് പാറേക്കുളം ജ്വാല്ലറിക്ക് മുൻവശത്ത് ബോയ്സോണിന് സമീപം വെച്ചാണ് ഇരുവരും പിടിയിലായത്.KL 60 U 0707 നമ്പര്‍ മഹീന്ദ്ര താര്‍ ജീപ്പ് സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടേക്കുന്നതായ വിശ്വാസിയോഗ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയത്.

ഇരുവരുടെയും ദേഹ പരിശോധന നടത്തിയതിൽ നിന്ന് ഒന്നും ലഭിച്ചില്ല. തുടർന്ന് വാഹനം പരിശോധിച്ചതിൽ നിന്ന് ഗിയറിനു സമീപം കറുത്ത ബാഗിൽ സിബ് ലോക്ക് കവറിലായി സൂക്ഷിച്ച 5.8116 ഗ്രാം കഞ്ചാവും 11.9454 ഗ്രാം എം.ഡി.എംഎയും പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും ഫോണുകളും വാഹനവും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, എസ്.ഐ യു.എസ്.അസ്ബര്‍ ബാബു, സീനിയര്‍ സി.പി.ഒ ബൈജു എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368217/operation-thoofan-thalipparamba)