---
title: "പുതിയങ്ങാടിയിൽ ഹാർബർ നിർമ്മാണം: മത്സ്യത്തൊഴിലാളികളുടെ ദീർഘകാല ആവശ്യത്തിന്മേൽ നടപടിയുമായി മന്ത്രി വി ഇ അബ്ദുൾ ഗഫൂർ"
english_title: "Minister V.E. Abdul Gafoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368175/minister-ve-abdul-gafoor"
published_at: "2026-06-24T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3c0dee559ac_Untitled-2-web.jpg"
keywords: []
---

# പുതിയങ്ങാടിയിൽ ഹാർബർ നിർമ്മാണം: മത്സ്യത്തൊഴിലാളികളുടെ ദീർഘകാല ആവശ്യത്തിന്മേൽ നടപടിയുമായി മന്ത്രി വി ഇ അബ്ദുൾ ഗഫൂർ

> **Lead Summary:** തിരുവനന്തപുരം:പുതിയങ്ങാടിയിൽ ഫിഷിങ് ഹാർബർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എം വിജിൻ എം എൽ എ നിയമസഭയിൽ അവതരിപ്പിച്ച സമ്പ്മിഷന് മറുപടി പറയുകയായിരുന്നു .മത്സ്യബന്ധന ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർകണ്ണൂർ ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയിൽ മിനി ഫിഷിങ് ഹാർബർ വേണമെന്നുള്ളത് മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും ഏറെനാളുകയുള്ള ആഗ്രഹമാണ്.

## Article Content

തിരുവനന്തപുരം:പുതിയങ്ങാടിയിൽ ഫിഷിങ് ഹാർബർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എം വിജിൻ എം എൽ എ നിയമസഭയിൽ അവതരിപ്പിച്ച സമ്പ്മിഷന് മറുപടി പറയുകയായിരുന്നു .മത്സ്യബന്ധന ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർകണ്ണൂർ ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയിൽ മിനി ഫിഷിങ് ഹാർബർ വേണമെന്നുള്ളത് മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും ഏറെനാളുകയുള്ള ആഗ്രഹമാണ്.

ഹാർബർ ഇല്ലാത്തതിനാൽ മത്സ്യബന്ധന യാനങ്ങളിൽ നിന്ന് സമയത്ത് മത്സ്യം കരയ്ക്ക് എത്തിക്കാൻ കഴിയാത്തതാണ് ഇവിടുത്തെ പ്രധാന പ്രശ്നം. വലിയ മത്സ്യബന്ധന യാനങ്ങളിൽ നിന്ന് ചെറിയ ഫൈബർ ബോട്ടിലേക്ക് മാറ്റുന്ന മത്സ്യം ഏറെ പ്രയാസപ്പെട്ടാണ് കരയ്ക്കെത്തിക്കുന്നത്.സംസ്ഥനത്തിനകത്തും പുറത്തുമായി വിവിധ ഭാഗങ്ങളിലേക്ക് പുതിയങ്ങാടി കടപ്പുറത്ത് നിന്ന് മത്സ്യം കയറ്റുമതി ചെയ്യുന്നുണ്ട്. അതിഥി തൊഴിലാളികൾ ഉൾപ്പടെ മൂവായിരത്തിലേറെ തൊഴിലാളികളാണ് ഇവിടെ ഉപജീവനം നടത്തിവരുന്നത്. മത്സ്യ ബന്ധന സീസൺ ആരംഭിച്ചാൽ ഹാർബർ ഇല്ലാത്തതും, അടിസ്‌ഥാനപരമായ സൗകര്യങ്ങളുടെ അപര്യാപ്തതയും വലിയ പ്രശ്‌നമാണ് ഉണ്ടാക്കുന്നത്. അതോടൊപ്പം മത്സ്യബന്ധനയാനങ്ങൾ കടലാക്രണ മത്തിൽ നശിക്കുന്നതും പതിവാണ്.മത്സ്യ തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കാനും ഇതിലൂടെ അധിക മത്സ്യ സമ്പത്ത് ലഭ്യമാക്കുന്നതോടൊപ്പം മത്സ്യ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും പുതിയങ്ങാടിയിൽ ഹാർബർ നിർമ്മിക്കുന്നതിലൂടെ സാധിക്കുമെന്നും എം വിജിൻ എം എൽ എ നിയമസഭയിൽ പറഞ്ഞു.മത്സ്യ തൊഴിലാളികളുടെ ദീർഘകാലത്തെ ആവശ്യം എന്ന നിലക്ക് തീരദേശത്തെ പ്രകൃതിയെ ബാധിക്കാത്ത തരത്തിൽ വിശദമായ സാധ്യത പഠനം നടത്തി കേന്ദ്ര -സംസ്ഥാന സർക്കരിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയങ്ങാടിയിൽ ഹാർബർ നിർമ്മിക്കുന്ന സാധ്യത പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368175/minister-ve-abdul-gafoor)