---
title: "ക്ഷേമ പെന്‍ഷനുകള്‍ വിതരണം തുടങ്ങി; രണ്ടു മാസത്തെ തുക ഒരുമിച്ച്"
english_title: "pension distribution starting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36810/pension-distribution-starting"
published_at: "2022-04-10T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62526854e0d21_R (1).jpg"
keywords: []
---

# ക്ഷേമ പെന്‍ഷനുകള്‍ വിതരണം തുടങ്ങി; രണ്ടു മാസത്തെ തുക ഒരുമിച്ച്

> **Lead Summary:** **തിരുവനന്തപുരം:** സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ വിതരണം തുടങ്ങി. കഴിഞ്ഞ മാസത്തെയും ഈ മാസത്തെയും തുക ഒരുമിച്ചാണ് വിതരണം. വിഷുവും ഈസ്റ്ററും കണക്കിലെടുത്താണ് പെന്‍ഷന്‍ തുക ഒരുമിച്ച് വിതരണം ചെയ്യുന്നത്. കഴിഞ്ഞമാസം ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തിരുന്നില്ല.

## Article Content

**തിരുവനന്തപുരം:** സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ വിതരണം തുടങ്ങി. കഴിഞ്ഞ മാസത്തെയും ഈ മാസത്തെയും തുക ഒരുമിച്ചാണ് വിതരണം. വിഷുവും ഈസ്റ്ററും കണക്കിലെടുത്താണ് പെന്‍ഷന്‍ തുക ഒരുമിച്ച് വിതരണം ചെയ്യുന്നത്. കഴിഞ്ഞമാസം ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തിരുന്നില്ല.

ഈ മാസത്തെ പെന്‍ഷന്‍ 25 നാണ് വിതരണം ചെയ്തു തുടങ്ങേണ്ടത്.

പെന്‍ഷന്‍ വിതരണത്തിനായി 1746. 44 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. 1537.88 കോടി രൂപ സാമൂഹ്യസുരക്ഷാ പെന്‍ഷനും 208.56 കോടി രൂപ ക്ഷേമ പെന്‍ഷനുമാണ്.

50,32,737 പേര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന് അര്‍ഹരാണ്.

25.97 ലക്ഷം പേര്‍ക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ പണമെത്തും. ബാക്കിയുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടെത്തിക്കും. ഈ മാസം പതിനാലിനകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36810/pension-distribution-starting)