---
title: "ശക്തമായ കാറ്റിൽ അമ്മാനപ്പാറയിലെ മലബാർ ഫർണിച്ചർ കമ്പനിയിൽ 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം"
english_title: "malabar furniture company"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36806/malabar-furniture-company"
published_at: "2022-04-10T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62526627d2a0f_vac.jpg"
keywords: []
---

# ശക്തമായ കാറ്റിൽ അമ്മാനപ്പാറയിലെ മലബാർ ഫർണിച്ചർ കമ്പനിയിൽ 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

> **Lead Summary:** **തളിപ്പറമ്പ: **ശനിയാഴ്ച്ച രാത്രി 7.30 ഓടെ വീശിയടിച്ച കാറ്റിൽ പരിയാരം പഞ്ചായത്തിലെ അമ്മാനപ്പാറയിൽ പ്രവർത്തിക്കുന്ന മലബാർ ഫർണ്ണിച്ചർ കൺസോർഷ്യം കമ്പനിയിൽ വൻ നാശം വിതച്ചു.

## Article Content

**തളിപ്പറമ്പ: **ശനിയാഴ്ച്ച രാത്രി 7.30 ഓടെ വീശിയടിച്ച കാറ്റിൽ പരിയാരം പഞ്ചായത്തിലെ അമ്മാനപ്പാറയിൽ പ്രവർത്തിക്കുന്ന മലബാർ ഫർണ്ണിച്ചർ കൺസോർഷ്യം കമ്പനിയിൽ വൻ നാശം വിതച്ചു.

കമ്പനിയുടെ ബോയിലർ പ്രവർത്തിക്കുന്ന ഷെഡ് തകർന്ന് വീണ് ബോയ്ലറിൻ്റെ പൈപ്പ്പൊട്ടി നാലര ലക്ഷം രൂപയുടെ ഓയിൽ നശിച്ചു. മേൽക്കൂര തകർന്ന് വീഴുകയും അസംസ്കൃത സാധനങ്ങൾ നശിക്കുകയും ചെയ്ത സംഭവത്തിൽ 20 ലക്ഷത്തോളം രൂപയുടെ നഷ്ട്ടമുണായതായാണ് പ്രാഥമിക നിഗമനം.

കാറ്റടിക്കുന്നത് കണ്ട് തൊഴിലാളികൾ ഷെഡിൽ നിന്ന് പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36806/malabar-furniture-company)