---
title: "വീട് കുത്തിത്തുറന്ന് 21 പവൻ  കവർന്നു: പരിയാരം പോലീസ് അന്വേഷണം ഊർജിതമാക്കി"
english_title: "ornament theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36801/ornament-theft"
published_at: "2022-04-10T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625264b71d59a_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# വീട് കുത്തിത്തുറന്ന് 21 പവൻ  കവർന്നു: പരിയാരം പോലീസ് അന്വേഷണം ഊർജിതമാക്കി

> **Lead Summary:** **പരിയാരം: **വീട് കുത്തിത്തുറന്ന് 21 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു.കൊവ്വപ്പുറത്ത് കൃസ്ത്യന്‍ പള്ളിക്ക് സമീപം താമസിക്കുന്ന അഞ്ചരപ്പാട്ടില്‍ ജസീറയുടെ വിട്ടില്‍ നിന്നാണ് 21 പവന്‍ സ്വര്‍ണ്ണാഭരണം കളവ് പോയത്.

## Article Content

**പരിയാരം: **വീട് കുത്തിത്തുറന്ന് 21 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു.കൊവ്വപ്പുറത്ത് കൃസ്ത്യന്‍ പള്ളിക്ക് സമീപം താമസിക്കുന്ന അഞ്ചരപ്പാട്ടില്‍ ജസീറയുടെ വിട്ടില്‍ നിന്നാണ് 21 പവന്‍ സ്വര്‍ണ്ണാഭരണം കളവ് പോയത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 28 വരെ സ്വര്‍ണം അലമാരയിലുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

ഇന്നലെയാണ് മോഷണം നടന്നത് ശ്രദ്ധയില്‍പെട്ടത്. വീടിന്റെ പിന്‍ഭാഗത്തുള്ള കോണി വഴി കടന്ന് രണ്ടാം നിലയിലെ സെന്‍ട്രര്‍ ഹാളിലേക്കുള്ള ഡോര്‍തള്ളി തുറന്നാണ് മോഷണം നടത്തിയത് രണ്ട് ബെഡ്‌റൂമുകളില്‍ നിന്നാണ് സ്വര്‍ണ്ണം മോഷണം പോയത്.

സംഭവത്തില്‍ ചില ദുരൂഹതകളുണ്ടെന്ന് പോലീസ് പറഞ്ഞു. പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36801/ornament-theft)