---
title: "അഫ്രക്ക് കൊടുത്ത വാക്കു പാലിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത്: ഇലക്ട്രോണിക് വീൽചെയർ കൈമാറി"
english_title: "electronic wheelchair given to afra"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36799/electronic-wheelchair-given-to-afra"
published_at: "2022-04-10T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625261cd69d6d_news card.jpg"
keywords: []
---

# അഫ്രക്ക് കൊടുത്ത വാക്കു പാലിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത്: ഇലക്ട്രോണിക് വീൽചെയർ കൈമാറി

> **Lead Summary:** സ്വതന്ത്രമായി സഞ്ചരിക്കാം. ഇഷ്ട വഴിയിലൂടെ .എസ്. എം. എ ബാധിച്ച മുഹമ്മദിൻ്റെ സഹോദരി അഫ്രയെ മറന്നിട്ടുണ്ടാവില്ല.മുഹമ്മദിനെ കാണാൻ വീട്ടിലെത്തിയ സമയത്ത് അഫ്രയ്ക്ക് എന്താണ് ചെയ്തു തരേണ്ടത് എന്ന ചോദ്യത്തിന് അനുജനു ചികിത്സിക്കാൻ സഹായിച്ചാൽ മതിയെന്ന നിഷ്കളങ്കമായ മറുപടിയായിരുന്നു തന്നത്.

## Article Content

സ്വതന്ത്രമായി സഞ്ചരിക്കാം. ഇഷ്ട വഴിയിലൂടെ .എസ്. എം. എ ബാധിച്ച മുഹമ്മദിൻ്റെ സഹോദരി അഫ്രയെ മറന്നിട്ടുണ്ടാവില്ല.മുഹമ്മദിനെ കാണാൻ വീട്ടിലെത്തിയ സമയത്ത് അഫ്രയ്ക്ക് എന്താണ് ചെയ്തു തരേണ്ടത് എന്ന ചോദ്യത്തിന് അനുജനു ചികിത്സിക്കാൻ സഹായിച്ചാൽ മതിയെന്ന നിഷ്കളങ്കമായ മറുപടിയായിരുന്നു തന്നത്.

അഫ്രയുടെ ശരീരത്തിനനുയോജ്യമായ ഇലക്ട്രോണിക് വീൽചെയർ കിട്ടിയാൽ ഉപകാരമായിരുന്നു എന്ന ഉപ്പയുടെ അവശ്യം കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്വീകരിച്ചു.അഫ്രയ്ക്ക് മാത്രമല്ല എസ്.എം.എ ബാധിച്ച 10 പേർക്കാണ് വീൽ ചെയർ നൽകുന്നത്.15 ലക്ഷം രൂപ ഇതിനായി  മാറ്റി വെച്ചു.  സാമുഹ്യ നീതി വകുപ്പ് മന്ത്രി ബഹു.ആർ. ബിന്ദു ടീച്ചർ അഫ്രയുടെ വീട്ടിലെത്തി വീൽചെയർ നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36799/electronic-wheelchair-given-to-afra)