---
title: "കാര്യാമ്പലം ശാഖ മുസ്ലിം യൂത്ത് ലീഗും മഹല്ല്  ജമാഅത്ത് കമ്മിറ്റിയും സംയുക്തമായി ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരണവും ബോധവത്കരണ ക്ലാസ്സുംനടത്തി"
english_title: "Karyambalam branch Muslim Youth"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367974/karyambalam-branch-muslim-youth"
published_at: "2026-06-24T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b66ee829e4_news-card.jpg"
keywords: []
---

# കാര്യാമ്പലം ശാഖ മുസ്ലിം യൂത്ത് ലീഗും മഹല്ല്  ജമാഅത്ത് കമ്മിറ്റിയും സംയുക്തമായി ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരണവും ബോധവത്കരണ ക്ലാസ്സുംനടത്തി

> **Lead Summary:** കാര്യാമ്പലം ശാഖ മുസ്ലിം യൂത്ത് ലീഗും മഹല്ല് ജമാഅത്ത് കമ്മിറ്റിയും സംയുക്തമായി ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരണവും ബോധവത്കരണ ക്ലാസ്സുംനടത്തി.സഫീർ കണ്ണങ്കീലിന്റെ അധ്യക്ഷതയിൽ മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

കാര്യാമ്പലം ശാഖ മുസ്ലിം യൂത്ത് ലീഗും മഹല്ല് ജമാഅത്ത് കമ്മിറ്റിയും സംയുക്തമായി ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരണവും ബോധവത്കരണ ക്ലാസ്സുംനടത്തി.സഫീർ കണ്ണങ്കീലിന്റെ അധ്യക്ഷതയിൽ മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു.

അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സജിത് കുമാർ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. സഹദ് ഹാജിലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡണ്ട് അഷ്റഫ് കെ, മൻസൂർ കാന്താരി, മൻസൂർ , മുജീബ്ഗാന്ധി, അഷ്റഫ് എം ടി പി,ഷക്കീർ കെ,മിഥിലാജ് പി എം ,മുബീൻ, റൈഹാൻ, വനിതാ ലീഗ് ഭാരവാഹികളായ സുബൈദ,റഹ്മത്ത്,സുനൈഹ,സഫീന,സഹിറ, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു, സുഹൈൽ സ്വാഗതവും സഹദ് പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367974/karyambalam-branch-muslim-youth)