---
title: "പി ടി എച്ച് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് കൈമാറ്റവും വളണ്ടിയേഴ്സ് മീറ്റും സംഘടിപ്പിച്ചു"
english_title: "PTH Kolachery Region Sharjah Chapter"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367905/pth-kolachery-region-sharjah-chapter"
published_at: "2026-06-23T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ab606bb768_news-card.jpg"
keywords: []
---

# പി ടി എച്ച് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് കൈമാറ്റവും വളണ്ടിയേഴ്സ് മീറ്റും സംഘടിപ്പിച്ചു

> **Lead Summary:** **പന്ന്യങ്കണ്ടി : **കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് (പി ടി എച്ച്) വളണ്ടിയർമാരുടേയും, കോ- ഓർഡിനേറ്റർമാരുടേയും സംയുക്ത സംഗമം സംഘടിപ്പിച്ചു.

## Article Content

**പന്ന്യങ്കണ്ടി : **കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് (പി ടി എച്ച്) വളണ്ടിയർമാരുടേയും, കോ- ഓർഡിനേറ്റർമാരുടേയും സംയുക്ത സംഗമം സംഘടിപ്പിച്ചു.

പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ നടന്ന സംഗമം പി ടി എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി പി അബ്ദുൽ സമദ് ഹാജി അധ്യക്ഷത വഹിച്ചു. പി ടി എച്ച് ഷാർജ ചാപ്റ്റർ ഫണ്ട് ചാപ്റ്റർ വൈസ് ചെയർമാൻ പി പി അബ്ദുൽ ഹക്കീമിൽ നിന്നും കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ ഏറ്റുവാങ്ങി.

ഷാർജ ചാപ്റ്റർ പ്രതിനിധികളായ പി കെ കമാൽ, പി പി ഹസ്റത്ത്, തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അസൈനാർ മാസ്റ്റർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി കെ പി നസീർ, ഫൗസിയ കെ സി പി, ചിറക്കൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സുജീറ, അഴീക്കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹസ്‌നാഫ് കാട്ടാമ്പള്ളി, മുസമ്മിൽ പുല്ലൂപ്പി, പാലിയേറ്റിവ് നേഴ്സ് ഷാന പ്രസംഗിച്ചു. സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും കെ പി യൂസഫ് നന്ദിയും പറഞ്ഞു. ‎

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367905/pth-kolachery-region-sharjah-chapter)