---
title: "മെത്താഫിറ്റമിനുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ"
english_title: "ourist bus driver arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367760/ourist-bus-driver-arrested"
published_at: "2026-06-23T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a2a761fc76_Untitled-2-web.jpg"
keywords: []
---

# മെത്താഫിറ്റമിനുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ

> **Lead Summary:** **ഇരിട്ടി: **കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 9.511 ഗ്രാം മെത്താഫിറ്റമിനുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ അറസ്റ്റിൽ. ബംഗളൂരുവിൽ നിന്ന് സർവീസ് നടത്തുന്ന ആര്യ ട്രാവൽസ് ബസിലെ ഡ്രൈവറായ പടിയൂർ പൂവത്തെ ഡെന്നി എബ്രഹാം നെയാണ് ഇരിട്ടി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.

## Article Content

**ഇരിട്ടി: **കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 9.511 ഗ്രാം മെത്താഫിറ്റമിനുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ അറസ്റ്റിൽ. ബംഗളൂരുവിൽ നിന്ന് സർവീസ് നടത്തുന്ന ആര്യ ട്രാവൽസ് ബസിലെ ഡ്രൈവറായ പടിയൂർ പൂവത്തെ ഡെന്നി എബ്രഹാം നെയാണ് ഇരിട്ടി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.

കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതിയുടെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.പിടിച്ചെടുത്ത മെത്താഫിറ്റമിൻ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നും മയക്കുമരുന്ന് കടത്തും ഉപയോഗവും തടയുന്നതിനായി കർശന നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367760/ourist-bus-driver-arrested)