---
title: "മട്ടന്നൂരിൽ ഉംറ തീർത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് കത്തി നശിച്ചു"
english_title: "Tourist bus carrying Umrah pilgrims to the airport catches fire in Mattanur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367728/tourist-bus-carrying-umrah-pilgrims-to-the-airport-catches-fire-in-mattanur"
published_at: "2026-06-23T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a39f7fd7efdb_news-card.jpg"
keywords: []
---

# മട്ടന്നൂരിൽ ഉംറ തീർത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് കത്തി നശിച്ചു

> **Lead Summary:** **മട്ടന്നൂർ: **മട്ടന്നൂർ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തി നശിച്ചു. ശിവപുരം മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്നാണ് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. ഉംറ തീർത്ഥാടകരുമായി വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്.

## Article Content

**മട്ടന്നൂർ: **മട്ടന്നൂർ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തി നശിച്ചു. ശിവപുരം മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്നാണ് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. ഉംറ തീർത്ഥാടകരുമായി വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്.

തീപിടുത്തത്തിൽ ബസിന് സമീപമുണ്ടായിരുന്ന ചില കടകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് വിവരം. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തി നശിക്കുകയായിരുന്നു.സംഭവത്തിൽ യാത്രക്കാരായ ആർക്കും പരിക്കേറ്റിട്ടില്ല. ഇവർ പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തിയപ്പോൾ ഇറങ്ങിയോടുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367728/tourist-bus-carrying-umrah-pilgrims-to-the-airport-catches-fire-in-mattanur)