---
title: "ചെറുകുന്നിൽ കനത്ത മഴയിൽ വീട് തകർന്നു"
english_title: "Cherukunn "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367702/cherukunn"
published_at: "2026-06-22T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3967da0d616_1000645551.jpg"
keywords: []
---

# ചെറുകുന്നിൽ കനത്ത മഴയിൽ വീട് തകർന്നു

> **Lead Summary:** **ചെറുകുന്ന്: **കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നുവീണു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചെറുകുന്ന് കട്ടക്കുളം സാംസ്കാരിക നിലയത്തിനു സമീപത്തെ ആരംഭൻ സുജാതയുടെ വീടാണ് തകർന്നത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. അപകട സമയത്ത് സുജാതയും മക്കളും വീട്ടിലുണ്ടായിരുന്നു.

## Article Content

**ചെറുകുന്ന്: **കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നുവീണു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചെറുകുന്ന് കട്ടക്കുളം സാംസ്കാരിക നിലയത്തിനു സമീപത്തെ ആരംഭൻ സുജാതയുടെ വീടാണ് തകർന്നത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. അപകട സമയത്ത് സുജാതയും മക്കളും വീട്ടിലുണ്ടായിരുന്നു.

മേൽക്കൂരയുടെ കഴുക്കോൽ ഒടിയുന്ന ശബ്ദം കേട്ട് എല്ലാവരും പുറത്തേക്കു ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഓടുമേഞ്ഞ വീടിന്റെ കഴുക്കോലും പൂർണ്ണമായും പൊട്ടി. ഓടും തകർന്നടിഞ്ഞിട്ടുണ്ട്. സുജാതയെയും കുടുംബാംഗങ്ങളെയും തൊട്ടടുത്ത വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ മോഹനൻ ഉൾപ്പെടെ സംഭവസ്ഥലത്ത് സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367702/cherukunn)