---
title: "പയ്യന്നൂർ എടാട്ട് വാഹനാപകടം പുതിയങ്ങാടി സ്വദേശി മരിച്ചു"
english_title: "Payyannur Edatt accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3677/Payyanur_Edatt_accident"
published_at: "2021-10-05T22:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c8728ef95e_PicsArt_10-05-10.03.52.jpg"
keywords: []
---

# പയ്യന്നൂർ എടാട്ട് വാഹനാപകടം പുതിയങ്ങാടി സ്വദേശി മരിച്ചു

> **Lead Summary:** പയ്യന്നൂർ : ദേശിയ പാതയിൽ എടാട്ട് കണ്ണാങ്കാട്ട് ക്ഷേത്രത്തിന് സമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.പുതിയങ്ങാടി മൊട്ടാബ്രം സ്വദേശി അച്ചുമാടകത്ത് ഷരീഫ് ആണ് മരിച്ചത്.

## Article Content

പയ്യന്നൂർ : ദേശിയ പാതയിൽ എടാട്ട് കണ്ണാങ്കാട്ട് ക്ഷേത്രത്തിന് സമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.പുതിയങ്ങാടി മൊട്ടാബ്രം സ്വദേശി അച്ചുമാടകത്ത് ഷരീഫ് ആണ് മരിച്ചത്.

സഹോദരൻ മൻസൂറിനെ പരിക്കുകളോടെ പരിയാരത്തെ ഗവ.മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.ഇന്ന് രാത്രി 7.15 ഓടെയായിരുന്നു അപകടം.

തളിപ്പറമ്പഭാഗത്ത് നിന്നും പയ്യന്നൂരിലെക്ക് പോകുകയായിരുന്ന ബസ് പഴയങ്ങാടി ഭാഗത്തെക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

സ്കൂട്ടറിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ട് റോഡരികിലെ പറമ്പിലെക്ക് പാഞ്ഞ് കയറി ബസിന് അടിയിൽപ്പെട്ട ഷരീഫിനെ ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് പുറത്തെടുത്തത്.അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3677/Payyanur_Edatt_accident)