---
title: "സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെയും ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെയും രൂക്ഷ വിമർശനവുമായി പ്രതിപക്ഷവും മുൻ ആരോഗ്യമന്ത്രി വീണാ ജോർജും രംഗത്ത്"
english_title: "Veena George against the Health Minister"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367652/veena-george-against-the-health-minister"
published_at: "2026-06-22T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a391ff40ac31_Untitled-2-web.jpg"
keywords: []
---

# സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെയും ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെയും രൂക്ഷ വിമർശനവുമായി പ്രതിപക്ഷവും മുൻ ആരോഗ്യമന്ത്രി വീണാ ജോർജും രംഗത്ത്

> **Lead Summary:** **പത്തനംതിട്ട:** സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെയും ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെയും രൂക്ഷ വിമർശനവുമായി പ്രതിപക്ഷവും മുൻ ആരോഗ്യമന്ത്രി വീണാ ജോർജും രംഗത്ത്. 30 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേരാണ്. വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ വകുപ്പിനെ നയിക്കണമെന്ന് വീണ മുരളീധരനോട് പറയുന്നു.

## Article Content

**പത്തനംതിട്ട:** സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെയും ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെയും രൂക്ഷ വിമർശനവുമായി പ്രതിപക്ഷവും മുൻ ആരോഗ്യമന്ത്രി വീണാ ജോർജും രംഗത്ത്. 30 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേരാണ്. വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ വകുപ്പിനെ നയിക്കണമെന്ന് വീണ മുരളീധരനോട് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുൻ മന്ത്രി രൂക്ഷ വിമർശനം നടത്തിയത്.

പകർച്ചവ്യാധി രൂക്ഷമാകുന്ന സാഹചര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. മറുപടി പറയവേ '10 വർഷത്തെ റീൽസും 5 വർഷത്തെ വീണമീട്ടലും ആണ് പ്രശ്‍നം' എന്ന് കെ മുരളീധരൻ പരിഹസിച്ചിരുന്നു.

പ്രതിപക്ഷം ഉയർത്തിയ പ്രശ്നങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിയപ്പോൾ '10 വർഷത്തെ റീൽസും 5 വർഷത്തെ വീണമീട്ടലും ആണ് പ്രശ്‍നം' എന്ന് കെ. മുരളീധരൻ പറഞ്ഞതായി കണ്ടു. സോണിയാ ​ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച മുരളീധരനിൽ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരൻ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ട് ഇരിക്കുകയാണെന്ന് വീണ ജോർജ് തിരിച്ചടിച്ചു.

എൽഡിഎഫ് സർക്കാരിന്റെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ഇപ്പോഴത്തെ ആരോ​ഗ്യ മന്ത്രിക്ക് പ്രശ്നമാകാം. കാരണം അന്ന് ഏറ്റവും കൂടുതൽ കള്ളങ്ങൾ പറഞ്ഞു അന്യായമായും നീതിരഹിതമായും ആരോഗ്യവകുപ്പിനെയും മന്ത്രിയെയും പ്രതിപക്ഷത്തു നിന്ന് ആക്രമിച്ചതിലും അധിക്ഷേപിച്ചതിലും മുന്നിൽ നിന്ന ആളുകളിൽ ഒരാളാണ് ഇന്നത്തെ ആരോഗ്യമന്ത്രി. അന്നത്തെ വാക്കുകളൊക്കെ ഇന്ന് ബൂമറാങ് പോലെ പറഞ്ഞവരിലേക്ക് ശക്തമായി തിരിച്ചെത്തുന്നത് നാം കണ്ടുതുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367652/veena-george-against-the-health-minister)