---
title: "ട്രാവലർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്"
english_title: "Two injured in Traveler bike crash"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367601/two-injured-in-traveler-bike-crash"
published_at: "2026-06-22T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38fefe25ec8_acci.jfif"
keywords: []
---

# ട്രാവലർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **ട്രാവലർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്. കരിമ്പം ശ്രീ കണ്ടത്തും കാവ് റോഡ് ജംഗ്ഷനിൽ വച്ച് ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയാണ് അപകടമുണ്ടായത്.കരിമ്പം പച്ചി ഹൌസിൽ അദ്വൈദ് പി, കാണിച്ചാമൽ പ്രയാഗ് എന്നിവർക്കാണ് പരിക്ക് പറ്റിയത്.

## Article Content

**തളിപ്പറമ്പ്: **ട്രാവലർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്. കരിമ്പം ശ്രീ കണ്ടത്തും കാവ് റോഡ് ജംഗ്ഷനിൽ വച്ച് ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയാണ് അപകടമുണ്ടായത്.കരിമ്പം പച്ചി ഹൌസിൽ അദ്വൈദ് പി, കാണിച്ചാമൽ പ്രയാഗ് എന്നിവർക്കാണ് പരിക്ക് പറ്റിയത്.

അദ്വൈദ് സുഹൃത്തായ പ്രയാഗിനെ പിറകിലിരുത്തി KL40S3666 നമ്പർ ബൈക്കിൽ കരിമ്പത്തു നിന്നും തളിപ്പറമ്പ് മന്ന ഭാഗത്തേക്ക് പോകുന്നതിനിടെ ശ്രീകണ്ഠത്തും കാവ് ജംഗ്ഷനിൽ നിന്ന് KL59AA5523 നമ്പർ ട്രാവലർ അശ്രദ്ധമായി ഓടിച്ച് വരികയും അദ്വൈതിന്റെ ബൈക്കിൽ ഇടിക്കുകയും റോഡിലേക്ക് തെറിച്ച് വീണ് ഇരുവർക്കും പരിക്കു പറ്റുകയും ചെയ്തു. സംഭവത്തിൽ ട്രാവലർ ഡ്രൈവർ ഇസ്മായിലിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367601/two-injured-in-traveler-bike-crash)