---
title: "നാടൻ തോക്കും തിരകളുമായി രണ്ടുപേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ"
english_title: "illegal gun and bullets"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36755/illegal-gun-and-bullets"
published_at: "2022-04-09T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6251b2e85f9eb_Untitled-2 web.jpg"
keywords: []
---

# നാടൻ തോക്കും തിരകളുമായി രണ്ടുപേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **നാടൻ തോക്കും തിരകളുമായി പൂമംഗലം സ്വദേശികളായ രണ്ടുപേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ.

## Article Content

**തളിപ്പറമ്പ്: **നാടൻ തോക്കും തിരകളുമായി പൂമംഗലം സ്വദേശികളായ രണ്ടുപേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ.

തയ്യില്‍ പുതിയ പുരയില്‍ നാരായണന്റെ മകന്‍ ടി.പി.സുരേഷ്(32), ദാമോദരന്റെ മകന്‍ ടി.പി.ലിതിന്‍(27) എന്നിവരാണ് പിടിയിലായത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുയ്യത്തു വെച്ച് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കാറിന്റെ പിന്‍സീറ്റില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ ഒറ്റക്കുഴല്‍ തോക്കും നാല് തിരകളും പിടിച്ചെടുത്തത്.

ഇരുവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. നായാട്ടിന് ഉപയോഗിക്കുന്ന തോക്കാണിതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36755/illegal-gun-and-bullets)