---
title: "ടിക്കറ്റില്ലാ യാത്ര; റെയിൽവേ പിഴ 500 രൂപയായി ഉയർത്തി"
english_title: "Railway "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367437/railway"
published_at: "2026-06-21T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a380c7b1dcda_1000642729.jpg"
keywords: []
---

# ടിക്കറ്റില്ലാ യാത്ര; റെയിൽവേ പിഴ 500 രൂപയായി ഉയർത്തി

> **Lead Summary:** ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ റെയിൽവേ കർശന നടപടിയിലേക്ക്. ജൻ വിശ്വാസ്-2026 നിയമപ്രകാരം ടിക്കറ്റില്ലാ യാത്ര പിഴ 250 രൂപയിൽ നിന്ന് 500 രൂപയായി വർധിപ്പിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയും ഗണ്യമായി ഉയർന്നിട്ടുണ്ട്.

## Article Content

ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ റെയിൽവേ കർശന നടപടിയിലേക്ക്. ജൻ വിശ്വാസ്-2026 നിയമപ്രകാരം ടിക്കറ്റില്ലാ യാത്ര പിഴ 250 രൂപയിൽ നിന്ന് 500 രൂപയായി വർധിപ്പിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയും ഗണ്യമായി ഉയർന്നിട്ടുണ്ട്.

ടിക്കറ്റില്ലാ യാത്രകൾ കുറയ്ക്കുകയും റെയിൽവേയുടെ വരുമാന നഷ്ടം തടയുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി ശക്തമാക്കിയിരിക്കുന്നത്. ശനിയാഴ്ച മുതൽ പുതുക്കിയ പിഴനിരക്കുകൾ ഈടാക്കിത്തുടങ്ങിയതായി റെയിൽവേ അധികൃതർ അറിയിച്ചു.

ടിക്കറ്റില്ലാ യാത്ര പിഴയിൽ വൻ വർധന പുതിയ നിരക്കനുസരിച്ച് ജനറൽ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടാൽ കുറഞ്ഞത് 570 രൂപയാണ് ഇനി അടയ്‌ക്കേണ്ടത്. മുമ്പ് ഇത് 320 രൂപയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367437/railway)