---
title: "മയ്യിൽ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച കുട്ടി രോഗമുക്തയായി"
english_title: "Shigella "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367436/shigella"
published_at: "2026-06-21T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a380ba988268_1000612399.jpg"
keywords: []
---

# മയ്യിൽ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച കുട്ടി രോഗമുക്തയായി

> **Lead Summary:** **മയ്യിൽ : **മയ്യിൽ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച കുട്ടി രോഗമുക്തയായി. മയ്യിൽ ആറാം വാർഡിലെ നാല് വയസുകാരിക്കാണ് ദിവസങ്ങൾക്ക് മുൻപ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ എത്തിയ കുട്ടിയുടെ പരിശോധനാ ഫലം ശനിയാഴ്ചയാണ് ലഭിച്ചത്. നിലവിൽ കുട്ടി അസുഖം ഭേദമായി വീട്ടിൽ തന്നെയാനുള്ളത്. രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. 

## Article Content

**മയ്യിൽ : **മയ്യിൽ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച കുട്ടി രോഗമുക്തയായി. മയ്യിൽ ആറാം വാർഡിലെ നാല് വയസുകാരിക്കാണ് ദിവസങ്ങൾക്ക് മുൻപ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ എത്തിയ കുട്ടിയുടെ പരിശോധനാ ഫലം ശനിയാഴ്ചയാണ് ലഭിച്ചത്. നിലവിൽ കുട്ടി അസുഖം ഭേദമായി വീട്ടിൽ തന്നെയാനുള്ളത്. രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. 

ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രോഗിയുടെ വീട്ടിലും സമീപപ്രദേശങ്ങളിലും രോഗാന്വേഷണം നടത്തി. പ്രതിരോധ നടപടിയെടുത്തു. പ്രദേശത്തെ കിണറുകൾ അണുവിമുക്തമാക്കി. കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ ചെയ്തു. ബോധവൽക്കരണവും നൽകി. മറ്റ് കേസുകൾ പ്രദേശത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വയറിളക്കം, പനി, ഛർദി, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ സമീപത്തെ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367436/shigella)