---
title: "പയ്യാമ്പലത്ത് കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി"
english_title: "payyambalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367293/payyambalam"
published_at: "2026-06-21T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3770c240995_download_(2).jfif"
keywords: []
---

# പയ്യാമ്പലത്ത് കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കണ്ണൂർ: **പയ്യാമ്പലത്ത് ഇന്നലെ തിരയിൽപെട്ട് കാണാതായ ബാംഗ്ലൂർ സ്വദേശിയായ വിദ്യാത്ഥിയുടെ മൃതദേഹം കണ്ടെത്തി. ബാംഗ്ലൂർ സ്വദേശി സന്തോഷ് കുമാ ണ് മരിച്ചത്.

## Article Content

**കണ്ണൂർ: **പയ്യാമ്പലത്ത് ഇന്നലെ തിരയിൽപെട്ട് കാണാതായ ബാംഗ്ലൂർ സ്വദേശിയായ വിദ്യാത്ഥിയുടെ മൃതദേഹം കണ്ടെത്തി. ബാംഗ്ലൂർ സ്വദേശി സന്തോഷ് കുമാ ണ് മരിച്ചത്.

മറൈൻ എൻഫോഴ്‌സ്‌മെൻ്റും കോസ്റ്റൽ പോലീസും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത് കോസ്റ്റ് ഗാർഡിന്റെ ഡ്രോണിയർ വിമാനവും തെരച്ചിലിന് എത്തിയിരുന്നു മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി അഡ്വ.ടി ഒ മോഹനൻ എംഎൽഎ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത് കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. വേലിയേറ്റ സമയത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ടു പേരിൽ ഒരാളെ രക്ഷിച്ചുവെങ്കിലും സന്തോഷ് കുമാറിനെ കാണാതാവുകയായിരുന്നു. ഇന്നലെ രാത്രി 10 മണി വരെ മത്സ്യ തൊഴിലാളികളുടെ സഹായത്തോടെ മറൈൻ എൻഫോഴ്സ്മെൻ്റും കോസ്റ്റൽ പൊലിസുംതെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ മത്സ്യ തൊഴിലാളികൾ കടലിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കോസ്റ്റ് ഗാർഡിനെ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് മരിച്ചത് സന്തോഷ് കുമാറാണെന്ന് വ്യക്തമായത്.

ബംഗ്ളൂരിൽ വിദ്യാർത്ഥിയാണ് സന്തോഷ് കുമാർ. ഇയാളുടെ കൂടെ കടലിൽ ഇറങ്ങുകയും ലൈഫ് ഗാർഡുമാർ രക്ഷിക്കുകയും ചെയ്ത മറ്റൊരു യുവാവ് കണ്ണൂരിൽ ചികിത്സയിലാണ്. അപകട വിവരമറിഞ്ഞ് ഇന്നലെ കണ്ണൂർ ജില്ലയിലുണ്ടായിരുന്ന ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ടി ഒ മോഹനൻ എം എൽ എയ്ക്കൊപ്പം സ്ഥലം സന്ദർശിച്ചു. പയ്യാമ്പലത്ത് വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി കൂടുതൽ ലൈഫ് ഗാർഡുമാരെ നിയമിക്കുമെന്നും മുന്നറിയിപ്പ്ബോർഡ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഏറ്റവും അപകടകരമായ കടൽ തീരമാണ് പയ്യാമ്പലം ബീച്ചിലേ ത്വ കടലിൽ ഇറങ്ങിയ നിരവധി പേർക്കാണ് ജീവൻ നഷ്‌ടമായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367293/payyambalam)