---
title: "ഒൻപത് കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളി തളിപ്പറമ്പ് പൊലീസിന്റെ പിടിയിൽ "
english_title: "Arrest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367229/arrest"
published_at: "2026-06-20T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36c21418e3d_1000595415.jpg"
keywords: []
---

# ഒൻപത് കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളി തളിപ്പറമ്പ് പൊലീസിന്റെ പിടിയിൽ 

> **Lead Summary:** തളിപറമ്പ്: പൊലിസിനെ ആക്രമിച്ചതുൾപ്പെടെ ഒൻപത് കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളിയായി കോടതി പ്രഖ്യാപിച്ച യുവാവിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

തളിപറമ്പ്: പൊലിസിനെ ആക്രമിച്ചതുൾപ്പെടെ ഒൻപത് കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളിയായി കോടതി പ്രഖ്യാപിച്ച യുവാവിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.

തളിപ്പറമ്പ് യത്തീം ഖാനക്ക് സമീപത്തെ കാക്കോടകത്ത്പുരയില്‍ മൊട്ടച്ചി ഫൈസ ലിനെയാണ് (40) തളിപ്പറമ്പ എസ്.ഐ: യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.. പൊലീസിനെ അക്രമിച്ചതടക്കം ഒൻപത് കേസുകളില്‍ പ്രതിയായ ഫൈസല്‍ മുങ്ങിനടക്കുകയായിരുന്നു.

കോടതി പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതാണ്.പിന്നീട് വിദേശത്തേക്ക് പോയ ഫൈസല്‍ അടുത്തിടെയാണ് തിരിച്ചെത്തിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം കുറ്റേരിയില്‍ വെച്ച് കാര്‍ തടഞ്ഞാണ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.

എസ്.ഐ: ടി.എസ്. ഷര്‍ഫുദീന്‍, സി.പി.ഒ: സി. പ്രജീഷ് എന്നിവരും അറസ്റ്റ് ചെയ്ത പൊലിസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367229/arrest)