---
title: "എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "SSLC and Plus Two top achievers felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367215/sslc-and-plus-two-top-achievers-felicitated"
published_at: "2026-06-20T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36a0e8d8008_Untitled-2-web.jpg"
keywords: []
---

# എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **കണ്ണൂർ: **തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം ചൊവ്വ ഉത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും യുഎസ്എസ്, എൻ.എം.എം.എസ് വിജയികളെയും അനുമോദിച്ചു. ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് സ്കൂൾ മാനേജർ പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം ചൊവ്വ ഉത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും യുഎസ്എസ്, എൻ.എം.എം.എസ് വിജയികളെയും അനുമോദിച്ചു. ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് സ്കൂൾ മാനേജർ പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

​ചടങ്ങിൽ സി. സതീശൻ അധ്യക്ഷത വഹിച്ചു. എൻ.ടി. സുധീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഉത്സവ കമ്മിറ്റി പ്രസിഡണ്ട് കെ.സി അജിത്, സെക്രട്ടറി ഡി.പി. അശോകൻ, ഡയറക്ടർ പി.വി. സതീശൻ, പ്രിൻസിപ്പാൾ പി.കെ സരിത, ഹെഡ്‌മിസ്ട്രസ് പി.ശ്രീജ, സരീഷ് പയ്യമ്പള്ളി,ലവിൻ കാരായി,പി. വിജയകുമാർ, ആനന്ദബാബു, ഷാജി, സത്യശീലൻ എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ പ്രതിഭകൾക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367215/sslc-and-plus-two-top-achievers-felicitated)