---
title: "കാവൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും ജാഗ്രത സമിതി രൂപീകരണവും സംഘടിപ്പിച്ചു"
english_title: "Awareness classes "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367206/awareness-classes"
published_at: "2026-06-20T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3687187a8ef_news-card.jpg"
keywords: []
---

# കാവൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും ജാഗ്രത സമിതി രൂപീകരണവും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:** ലഹരി എന്ന മഹാ വിപത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന വിപുലമായ ലഹരിവിരുദ്ധ കാമ്പയിനായ കാവൽ-ന്റെ ഭാഗമായി ബോധവത്കരണ ക്ലാസും, ജാഗ്രത സമിതി രൂപീകരണത്തിന്റെയും മുനിസിപ്പൽ തല ഉദ്ഘാടനം ടൗൺ -ഹൈവേ പ്രദേശങ്ങളിൽ ജാഗ്രത സമിതി രൂപീകരിച്ച് കൊണ്ട് നടന്നു.

## Article Content

**തളിപ്പറമ്പ:** ലഹരി എന്ന മഹാ വിപത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന വിപുലമായ ലഹരിവിരുദ്ധ കാമ്പയിനായ കാവൽ-ന്റെ ഭാഗമായി ബോധവത്കരണ ക്ലാസും, ജാഗ്രത സമിതി രൂപീകരണത്തിന്റെയും മുനിസിപ്പൽ തല ഉദ്ഘാടനം ടൗൺ -ഹൈവേ പ്രദേശങ്ങളിൽ ജാഗ്രത സമിതി രൂപീകരിച്ച് കൊണ്ട് നടന്നു.

യൂത്ത് ലീഗ് ഹൈവേ ശാഖയിൽ വെച്ച് നടന്ന പരിപാടി ലഹരിക്കെതിരെയുള്ള മുന്നറിപ്പായി മാറി.​സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം ചെറുക്കുന്നതിനും, യുവതലമുറയെ ഇതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.മുനിസിപ്പൽ പ്രസിഡന്റ് കെ മുഹമ്മദ്‌ അഷ്‌റഫിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ നഗരസഭ ചെയർപേയ്സൺ പി കെ. സുബൈർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും, തുടർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തളിപ്പറമ്പ ടൗൺ-ഹൈവേ കേന്ദ്രീകരിച്ച് ജാഗ്രത സമിതിയുടെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിച്ചു.

​ലഹരി മാഫിയകൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ലഹരിക്കടിമപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായുള്ള കർമ്മപദ്ധതികളെക്കുറിച്ചും പരിപാടിയിൽ അസി. എക്സൈസ് ഇൻസ്‌പെക്ടർ വിവി. ഷാജി വിശദീകരിച്ചു.വരും ദിവസങ്ങളിൽ തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളിൽ ബോധവത്കരണ ക്ലാസും ജാഗ്രത സമിതി രൂപീകരണവും നടക്കും.കൊടിയിൽ സലീം, കെ വി. മുഹമ്മദ്‌ കുഞ്ഞി, പിപി. ഇസ്മായിൽ, എംവി. ഫാസിൽ, കെ എൻ അൻഷാദ്,മുഹമ്മദ്‌ കുഞ്ഞി കുപ്പം,കെ എസ് ഉമ്മർ, കെ എസ് റഫീഖ്, സഫീർ കണ്ണങ്കീൽ,സി കെ. മദനി, സി പി. നൗഫൽ,കെ പി ഖദീജ,ഹൈവേ നാസർ,പി.റഹ്മത്ത് തസ്ലീമ ജാഫർ, ഹാരിസ്, ബിജു എന്നിവർ സംസാരിച്ചു.റസാഖ് ഖാഫില സ്വാഗതവും സജീർ ഹൈവേ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367206/awareness-classes)