---
title: "പതിനാറുകാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Suicide "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367178/suicide"
published_at: "2026-06-20T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36656345483_1000175478.jpg"
keywords: []
---

# പതിനാറുകാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പയ്യന്നൂരിൽ പതിനാറുകാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ കണ്ടോത്ത് വീവൺ ക്ലബ്ബിന് സമീപത്തെ വൈഗ അനിൽ കുമാറാണ് മരിച്ചത്.

## Article Content

പയ്യന്നൂരിൽ പതിനാറുകാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ കണ്ടോത്ത് വീവൺ ക്ലബ്ബിന് സമീപത്തെ വൈഗ അനിൽ കുമാറാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 9 മണിയോടെ പെൺകുട്ടിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഓട്ടോ ഡ്രൈവർ അനിൽ കുമാറിന്റെയും മധുജയുടേയും മകളാണ്. സഹോദരി: വജ്ര. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367178/suicide)