---
title: "കോഴിഫാമിൽ അതിക്രമിച്ചു കയറി ഉടമയെയും സുഹൃത്തുക്കളെയും മർദിച്ച സംഭവത്തിൽ 6 പേർക്കെതിരെ വധശ്രമത്തിന് കേസ് "
english_title: "Murder attempt case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367153/murder-attempt-case"
published_at: "2026-06-20T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36580fd700b_1000639405.jpg"
keywords: []
---

# കോഴിഫാമിൽ അതിക്രമിച്ചു കയറി ഉടമയെയും സുഹൃത്തുക്കളെയും മർദിച്ച സംഭവത്തിൽ 6 പേർക്കെതിരെ വധശ്രമത്തിന് കേസ് 

> **Lead Summary:** ശ്രീകണ്ഠാപുരം : കോഴി ഫാം നടത്തിപ്പിലെ തർക്കത്തെ തുടർന്ന് ഫാമിൻ്റെ ഗെയിറ്റിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ സംഘം ഉടമയെ ആക്രമിക്കുകയും സുഹൃത്തുക്കളെയും മകനെയും ആയുധങ്ങൾ കൊണ്ട് ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ ആറു പേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. ചെങ്ങളായി ലെ കുഞ്ഞിമൊയ്തീൻ്റെ പരാതിയിലാണ് തളിപ്പറമ്പിലെ ആബിദ് , ജാബിർ, റഫീഖ്, സുഹൈൽ, എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന രണ്ടു പേർക്കുമെതിരെ പോലീസ് കേസെടുത്തത്. 15 ന് വൈകുന്നേരം 5.15 മണിക്ക് എടക്കളത്തെ പരാതിക്കാരൻ നോക്കി നടത്തുന്ന കോഴി ഫാമിൽ വെച്ചാണ് സംഭവം. പ്രതികൾ പരാതിക്കാരനെ തടഞ്ഞുവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മരവടികൊണ്ട് ദേഹോപദ്രവം ഏൽപിക്കുകയും മകനായ മുഹമ്മദ് ഫസൽ, സുഹൃത്തുക്കളായ മുഹമ്മദ്, സുബൈർ, ഷാജഹാൻ എന്നിവരെ ആക്രമിക്കുകയും കത്തിവാൾ കൊണ്ട് വെട്ടാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്

## Article Content

ശ്രീകണ്ഠാപുരം : കോഴി ഫാം നടത്തിപ്പിലെ തർക്കത്തെ തുടർന്ന് ഫാമിൻ്റെ ഗെയിറ്റിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ സംഘം ഉടമയെ ആക്രമിക്കുകയും സുഹൃത്തുക്കളെയും മകനെയും ആയുധങ്ങൾ കൊണ്ട് ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ ആറു പേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. ചെങ്ങളായി ലെ കുഞ്ഞിമൊയ്തീൻ്റെ പരാതിയിലാണ് തളിപ്പറമ്പിലെ ആബിദ് , ജാബിർ, റഫീഖ്, സുഹൈൽ, എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന രണ്ടു പേർക്കുമെതിരെ പോലീസ് കേസെടുത്തത്. 15 ന് വൈകുന്നേരം 5.15 മണിക്ക് എടക്കളത്തെ പരാതിക്കാരൻ നോക്കി നടത്തുന്ന കോഴി ഫാമിൽ വെച്ചാണ് സംഭവം. പ്രതികൾ പരാതിക്കാരനെ തടഞ്ഞുവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മരവടികൊണ്ട് ദേഹോപദ്രവം ഏൽപിക്കുകയും മകനായ മുഹമ്മദ് ഫസൽ, സുഹൃത്തുക്കളായ മുഹമ്മദ്, സുബൈർ, ഷാജഹാൻ എന്നിവരെ ആക്രമിക്കുകയും കത്തിവാൾ കൊണ്ട് വെട്ടാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367153/murder-attempt-case)