---
title: " ബക്കളം കുറ്റിക്കോലില്‍ ടാങ്കര്‍ ലോറി കാറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "bakkalam car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36712/bakkalam-car-accident"
published_at: "2022-04-09T17:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62516ff5bea54_vac.jpg"
keywords: []
---

#  ബക്കളം കുറ്റിക്കോലില്‍ ടാങ്കര്‍ ലോറി കാറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** ദേശീയപാതയിൽ തളിപറമ്പിന് സമീപം ബക്കളം കുറ്റിക്കോലില്‍ ടാങ്കര്‍ ലോറി കാറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.നീലേശ്വരം. മൂലപ്പള്ളി റെയില്‍വേ പാലത്തിന് സമീപത്തെ പരേതനായ ശ്രീധരന്‍-ശശികല ദമ്പതികളുടെ മകന്‍ രതീഷ് മരണപ്പെട്ടത്. 

## Article Content

ദേശീയപാതയിൽ തളിപറമ്പിന് സമീപം ബക്കളം കുറ്റിക്കോലില്‍ ടാങ്കര്‍ ലോറി കാറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.നീലേശ്വരം. മൂലപ്പള്ളി റെയില്‍വേ പാലത്തിന് സമീപത്തെ പരേതനായ ശ്രീധരന്‍-ശശികല ദമ്പതികളുടെ മകന്‍ രതീഷ് മരണപ്പെട്ടത്. 

പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെ 3.45 ഓടെയായിരുന്നു അന്ത്യം .അവിവാഹിതനാണ്.

ഇക്കഴിഞ്ഞ മാര്‍ച്ച് 9 ന് പുലര്‍ച്ചെയാണ് രതീഷും സുഹൃത്ത് അനീഷും പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ പുലർച്ചെ 1.30 മണിയോടെ അപകടത്തില്‍പ്പെട്ടത്.ഇവര്‍ സഞ്ചരിച്ച കാറില്‍ അമിതവേഗതയില്‍ വന്ന ടാങ്കര്‍ലോറിയിടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോവുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ അനീഷ് പരിക്ക് ഭേദമായി ദിവസങ്ങൾക്ക് മുമ്പ് ആശുപത്രി വിട്ടിരുന്നു.അപകടം നടന്നിട്ട് എപ്രിൽ 9, ഇന്നേക്ക് ഒരു മാസം തികയുതിനിടെയാണ് അന്ത്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36712/bakkalam-car-accident)