---
title: "ബാറിൽ വെച്ച് യുവാവിനെ ആക്രമിച്ച സംഭവം: ഒളിവിലായിരുന്ന നാല് പേർ റിമാൻഡിൽ "
english_title: "Arrest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367098/arrest"
published_at: "2026-06-20T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a362e64231f6_1000595415.jpg"
keywords: []
---

# ബാറിൽ വെച്ച് യുവാവിനെ ആക്രമിച്ച സംഭവം: ഒളിവിലായിരുന്ന നാല് പേർ റിമാൻഡിൽ 

> **Lead Summary:** തളിപ്പറമ്പ്: ബാറില്‍ സുഹൃത്തിനോടൊപ്പം മദ്യപിക്കുകയായിരുന്ന പൂക്കോത്ത്തെരുവിലെ കുറിയാടന്‍ വീട്ടില്‍ ശ്രീജിത്ത് ചന്ദ്രനെ ആക്രമിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നാലുപേരെ കുടകില്‍ വെച്ച് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

തളിപ്പറമ്പ്: ബാറില്‍ സുഹൃത്തിനോടൊപ്പം മദ്യപിക്കുകയായിരുന്ന പൂക്കോത്ത്തെരുവിലെ കുറിയാടന്‍ വീട്ടില്‍ ശ്രീജിത്ത് ചന്ദ്രനെ ആക്രമിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നാലുപേരെ കുടകില്‍ വെച്ച് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

തളിപ്പറമ്പ് മദ്രസക്ക് സമീപത്തെ തോട്ടോന്‍ വീട്ടില്‍ ടി.ഇര്‍ഷാദ് (റിഷി)(38), സഹോദരന്‍ ടി.ഫര്‍ഷാദ് എന്ന (ഇര്‍ഷി)(36)തളിപ്പറമ്പ് മുക്കോലയിലെ മലിക്കന്‍ വീട്ടില്‍ എം.സജീര്‍(33),ഞാറ്റുവയലിലെ നാലരക്കെട്ടില്‍ ഉണ്ട വീട്ടില്‍ എന്‍.യു.അബ്ദുല്‍ മനാഫ് എന്ന മനാഫ്(39)എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.ഈ കേസില്‍ പ്രതിയായ ഞാറ്റുവയലിലെ മീത്തലെപാത്ത് വീട്ടില്‍ എം.പി.റാഷിദിനെ(43)പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു, ഇയാള്‍ റിമാന്‍ഡിലാണ്.

തളിപ്പറമ്പ് നഗരത്തിലെ സാമ്രാട്ട് ബാറില്‍ ഈ മാസം 14നായിരുന്നു സംഭവം. ബാറിലുണ്ടായിരുന്ന പ്രതികള്‍ ശ്രീജിത്തിനെ ബിയര്‍ കുപ്പി, സോഡ കുപ്പി, ജഗ്ഗ് എന്നിവ കൊണ്ട് അടിച്ചും എറിഞ്ഞും, കുത്തിയും പരിക്കേല്‍പ്പിക്കുകയായിരുന്നു.ഇര്‍ഷാദും ശ്രീജിത്തും മദ്യപാനത്തെ തുടര്‍ന്ന് അടിപിടി ഉണ്ടായ സംഭവത്തിന്റെ മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367098/arrest)