---
title: "15 വയസുകാരിയെ പീഡിപ്പിച്ച യുവാവ് തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ"
english_title: "rape case chapparappadav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36706/rape-case-chapparappadav"
published_at: "2022-04-09T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62516cc15bd63_DSC_7464 (1).JPG"
keywords: []
---

# 15 വയസുകാരിയെ പീഡിപ്പിച്ച യുവാവ് തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്; **തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ 15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ തളിപ്പറമ്പ് സിഐ എ വി ദിനേശൻ അറസ്റ്റ് ചെയ്തു. ചപ്പാരപ്പടവ് സ്വദേശി കൂരോത്ത് വളപ്പിൽ അനുരാജ് ആണ് പിടിയിലായത്.

## Article Content

**തളിപ്പറമ്പ്; **തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ 15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ തളിപ്പറമ്പ് സിഐ എ വി ദിനേശൻ അറസ്റ്റ് ചെയ്തു. ചപ്പാരപ്പടവ് സ്വദേശി കൂരോത്ത് വളപ്പിൽ അനുരാജ് ആണ് പിടിയിലായത്.

അനുരാജ് രാത്രിയിൽ പലപ്പോഴും പെൺകുട്ടിയുടെ വീട്ടിൽ പോകാറുണ്ട് അത്രേ ഒരു തവണ നാട്ടുകാർ പിടികൂടി താക്കീത് ചെയ്തു വിട്ടിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും വീട്ടിലെത്തിയത് രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിനുശേഷം അനുരാജിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36706/rape-case-chapparappadav)