---
title: "പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ  സി ഡി എസ് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു"
english_title: "jackfruit fest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367059/jackfruit-fest"
published_at: "2026-06-20T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3612f1046d9_Untitled-2-web.jpg"
keywords: []
---

# പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ  സി ഡി എസ് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു

> **Lead Summary:** പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ആഭിമുഖ്യത്തിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു.ചക്കയുടെ ഉല്പന്നമായ പ്രഥമൻ, അട, ഉപ്പേരി, കേക്ക്, വട, ദോശ, ഉണ്ട, പച്ചടി, ജാം, സ്ക്വാഷ്, ചക്കക്കുരു,ചക്കചേള,ചക്ക പഴംപൊരി, ചക്ക വേപ്പിച്ചത് തുടങ്ങിയ ഉല്പന്നങ്ങളാണ് ഫെസ്റ്റിൽ എത്തിയത്.പട്ടുവം കുടുംബശ്രീ സി ഡി എസിന് കീഴിലുള്ള പതിനാല് എ ഡി എസ് കുടുംബശ്രീ യൂണിറ്റുകളും ഫെസ്റ്റിൽ ചക്ക ഉല്പന്നങ്ങളുമായെത്തിയിരുന്നു.

## Article Content

പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ആഭിമുഖ്യത്തിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു.ചക്കയുടെ ഉല്പന്നമായ പ്രഥമൻ, അട, ഉപ്പേരി, കേക്ക്, വട, ദോശ, ഉണ്ട, പച്ചടി, ജാം, സ്ക്വാഷ്, ചക്കക്കുരു,ചക്കചേള,ചക്ക പഴംപൊരി, ചക്ക വേപ്പിച്ചത് തുടങ്ങിയ ഉല്പന്നങ്ങളാണ് ഫെസ്റ്റിൽ എത്തിയത്.പട്ടുവം കുടുംബശ്രീ സി ഡി എസിന് കീഴിലുള്ള പതിനാല് എ ഡി എസ് കുടുംബശ്രീ യൂണിറ്റുകളും ഫെസ്റ്റിൽ ചക്ക ഉല്പന്നങ്ങളുമായെത്തിയിരുന്നു.

മുറിയാത്തോടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഒരുക്കിയ ചക്ക ഉല്പന്നങ്ങളുടെ പ്രദർശനവും വില്പനയും പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ ഉദഘാടനം ചെയ്തു .കുടുംബശ്രീസി ഡി എസ് ചെയർപേഴ്സൺപി പി സജിത അധ്യക്ഷത വഹിച്ചു .തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺപി ശ്രീമതി ,ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിഗ് കമ്മിറ്റി ചെയർപേഴ്സൻ കെ ദാമോദരൻ പി പി സുരേഷ്, പഞ്ചായത്ത് മെമ്പർമാരായ കെ സനൽ ,ഇ സുമ എന്നിവർസംസാരിച്ചു.

സി ഡി എസ് വൈസ് ചെയർപേഴ്സൺ ടി വി സുമതി സ്വാഗതവും ഉപസമിതി കൺവീനർ എൻ വി രജനി നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367059/jackfruit-fest)