---
title: "എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്': മണ്ഡലംതല ഉദ്ഘാടനം നാളെ"
english_title: "MSF Campaign "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367018/msf-campaign"
published_at: "2026-06-19T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a356397e7cde_Untitled-2-web.jpg"
keywords: []
---

# എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്': മണ്ഡലംതല ഉദ്ഘാടനം നാളെ

> **Lead Summary:** കൊളച്ചേരി: എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്' മണ്ഡലംതല ഉദ്ഘാടനം ജൂൺ 20-ന് നടക്കും. മണ്ഡലത്തിലെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 'സിന്ദാബാദ്' എന്ന പേരിൽ പുതിയ ക്യാമ്പയിന് എം എസ് എഫ് തുടക്കം കുറിക്കുന്നത്.

## Article Content

കൊളച്ചേരി: എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്' മണ്ഡലംതല ഉദ്ഘാടനം ജൂൺ 20-ന് നടക്കും. മണ്ഡലത്തിലെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 'സിന്ദാബാദ്' എന്ന പേരിൽ പുതിയ ക്യാമ്പയിന് എം എസ് എഫ് തുടക്കം കുറിക്കുന്നത്.

​കൊളച്ചേരി പഞ്ചായത്തിലെ ദാലിൽ ശാഖയിൽ വെച്ച് വൈകുന്നേരം 7 മണിക്ക് നടക്കുന്ന പരിപാടി, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കോടിപ്പൊയിൽ മുസ്തഫ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറർ ജാബിർ പാട്ടയം മുഖ്യാതിഥിയാകും. msf , മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് മണ്ഡലം, പഞ്ചായത്ത്, ശാഖാ നേതാക്കന്മാർ സംഗമത്തിൽ പങ്കെടുക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ആഷിഖ് തടിക്കടവ്, ജനറൽ സെക്രട്ടറി ഫായിസ് കുപ്പം, ട്രഷറർ ആരിഫ് പാമ്പുരുത്തി എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367018/msf-campaign)