---
title: "വിശുദ്ധിയുടെ രാവുകളിൽ പർച്ചെയ്‌സ് കൂപ്പണുമായി നോർത്ത്കുപ്പം ശാഖ മുസ്‌ലിം ലീഗ്"
english_title: "purchase coupen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36700/purchase-coupen"
published_at: "2022-04-09T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62516763cd695_Untitled-2 web.jpg"
keywords: []
---

# വിശുദ്ധിയുടെ രാവുകളിൽ പർച്ചെയ്‌സ് കൂപ്പണുമായി നോർത്ത്കുപ്പം ശാഖ മുസ്‌ലിം ലീഗ്

> **Lead Summary:** **തളിപ്പറമ്പ : **നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ റിലീഫ് പ്രവർത്തനങ്ങളുടെ തുടർച്ചയായി ദുബായ് അൽഹമാമി ഗ്രൂപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പർചേഴ്സ് കൂപ്പൺ വിതരണം തുടങ്ങി. ശാഖയിലെ ഇരുന്നൂറോളം കുടുംബങ്ങളെയാണ് പർച്ചെയ്‌സ് കൂപ്പൺ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

## Article Content

**തളിപ്പറമ്പ : **നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ റിലീഫ് പ്രവർത്തനങ്ങളുടെ തുടർച്ചയായി ദുബായ് അൽഹമാമി ഗ്രൂപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പർചേഴ്സ് കൂപ്പൺ വിതരണം തുടങ്ങി. ശാഖയിലെ ഇരുന്നൂറോളം കുടുംബങ്ങളെയാണ് പർച്ചെയ്‌സ് കൂപ്പൺ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗുണഭോക്താക്കൾക്ക് അവർക്കാവശ്യമായ സാധനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കാൻ കഴിയും എന്നതാണ് പദ്ധതിയുടെ പ്രതേകത. ഓരോ കുടുംബങ്ങൾക്കും 200 രൂപയുടെ 5 കൂപ്പണുകൾ വീടുകളിൽ എത്തിച്ചു നൽകും. അവശ്യ സാധനങ്ങൾ , മരുന്ന് ഉൾപ്പെടെ 1000 രൂപയുടെ പർച്ചൈസ് നടത്താവുന്നതാണ്. 2022 ഏപ്രിൽ 31 വരെയാണ് പദ്ധതിയുടെ കാലാവധി.

നോർത്ത് കുപ്പത്തെ പ്രധാന കച്ചവട സ്ഥാപനങ്ങളായ അലിഫ് സൂപ്പർമാർക്കറ്റ്,ഹാജി ട്രെഡേർസ്, വെൽ ഫാർമസി,ബീഫ് സ്റ്റാൾ കുപ്പം എന്നീ സ്ഥാപനങ്ങളാണ് പർച്ചൈസ് പോയിന്റായി നിശ്ചയിച്ചിട്ടുള്ളത്. നേരത്തെയും അൽഹമാമി ഗ്രൂപ്പ് നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗുമായി സഹകരിച്ച് നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിരുന്നു.

പദ്ധതിയുടെ ബ്രോഷർ പ്രകാശനം മുതിർന്ന മുസ്‌ലിം ലീഗ് നേതാവ് കെ കെ ഉമ്മർഹാജി നിർവ്വഹിച്ചു. കെ വി അബ്ദുള്ള ഹാജി, പി പി മുസ്തഫ ഹാജി , എം പി അബ്ദുസലാം, കെ വി ഷഫീഖ്, വി വി ശിഹാബ്, സി ഷക്കീർ, എം എ അബ്ദുള്ള എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36700/purchase-coupen)