---
title: "വീണ്ടും തകർന്നടിഞ്ഞ് സ്വർണ്ണവില; ഒറ്റയടിക്ക് പവന് കുറഞ്ഞത് 2680 രൂപ"
english_title: "gold rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366917/gold-rate"
published_at: "2026-06-19T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34e93b8ccae_gold.jpg"
keywords: []
---

# വീണ്ടും തകർന്നടിഞ്ഞ് സ്വർണ്ണവില; ഒറ്റയടിക്ക് പവന് കുറഞ്ഞത് 2680 രൂപ

> **Lead Summary:** **തിരുവനന്തപുരം: **രാജ്യാന്തര വിപണിയിൽ ഉണ്ടായ മാറ്റങ്ങൾക്ക് പിന്നാലെ വീണ്ടും കനത്ത ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില. ഇന്നലെ രാവില കാര്യമായ മാറ്റമില്ലാതിരുന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം ഇടിഞ്ഞിരുന്നു. പവന് 1160 രൂപ കുറഞ്ഞ് സ്വര്‍ണ വില 1,09,640 രൂപയിലെത്തിയിരുന്നു. എന്നാൽ ഇന്ന് അതിലും വലിയ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 ക്യാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 335 രൂപ കുറഞ്ഞ് 13370 എന്ന നിലയിലേക്ക് എത്തി.

## Article Content

**തിരുവനന്തപുരം: **രാജ്യാന്തര വിപണിയിൽ ഉണ്ടായ മാറ്റങ്ങൾക്ക് പിന്നാലെ വീണ്ടും കനത്ത ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില. ഇന്നലെ രാവില കാര്യമായ മാറ്റമില്ലാതിരുന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം ഇടിഞ്ഞിരുന്നു. പവന് 1160 രൂപ കുറഞ്ഞ് സ്വര്‍ണ വില 1,09,640 രൂപയിലെത്തിയിരുന്നു. എന്നാൽ ഇന്ന് അതിലും വലിയ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 ക്യാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 335 രൂപ കുറഞ്ഞ് 13370 എന്ന നിലയിലേക്ക് എത്തി.

പവന് 2680 രൂപ കുറഞ്ഞ് 1,06,960 എന്ന നിരക്കിലാണ് വ്യാപരം നടക്കുന്നത്. ഇന്നലെ വൈകുന്നേരം ഗ്രാമിന് 145 രൂപ കുറഞ്ഞ് 13,705 രൂപയായിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 11265 രൂപയായി. യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന്‍റെ ആദ്യ ഫെഡ് യോഗ തീരുമാനത്തിന് പിന്നാലെയാണ് സ്വര്‍ണ വില ഇടിയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366917/gold-rate)