---
title: "വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന് "
english_title: "VD Satheesan government's first budget today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366870/vd-satheesan-governments-first-budget-today"
published_at: "2026-06-19T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34bedbed117_Untitled-2-web.jpg"
keywords: []
---

# വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന് 

> **Lead Summary:** **തിരുവനന്തപുരം: **വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. ജനുവരി 29ന് അവതരിപ്പിച്ച ബജറ്റ് പുതുക്കിയുള്ള ബജറ്റായിരിക്കും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിക്കുക. കേന്ദ്രത്തിൽനിന്നു പ്രതീക്ഷിച്ച റവന്യു കമ്മി ഗ്രാന്റ് അടക്കം കിട്ടില്ലെന്നു സൂചനയുള്ളതി നാൽ വരുമാനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നാണു സൂചന.

## Article Content

**തിരുവനന്തപുരം: **വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. ജനുവരി 29ന് അവതരിപ്പിച്ച ബജറ്റ് പുതുക്കിയുള്ള ബജറ്റായിരിക്കും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിക്കുക. കേന്ദ്രത്തിൽനിന്നു പ്രതീക്ഷിച്ച റവന്യു കമ്മി ഗ്രാന്റ് അടക്കം കിട്ടില്ലെന്നു സൂചനയുള്ളതി നാൽ വരുമാനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നാണു സൂചന.

കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന ധവള പത്രത്തിന് പിന്നാലെ വരുന്ന ബജറ്റിൽ വരുമാന വർദ്ധനക്ക് എന്തൊക്കെ പ്രഖ്യാപിക്കും എന്ന കാര്യത്തിലാണ് ആകാംക്ഷ.

നികുതിയേതര വരുമാനം കൂട്ടാനും കേന്ദ്ര വിഹിതം പരമാവധി നേടിയെടുക്കുന്നതിനും ഉള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ബജറ്റിൽ ഏറ്റവും ഉറ്റുനോക്കുന്നത് കിഫ്ബിയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളാണ്.

വൻകിട പദ്ധതികൾക്കുള്ള സാധ്യതകൾ കുറവാണ്. ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും. 

'മിഷൻ സമുദ്ര' അടക്കമുള്ള വമ്പൻ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ ഡിഎ വർധന, ശമ്പള പരിഷ്കരണം, ക്ഷേമപെൻഷൻ വർധന, ഇന്ദിരാ ഗാരന്റികൾ നടപ്പാക്കുന്നതിനുള്ള നടപടികൾ, ഭൂനിയമങ്ങളിൽ പൊളിച്ചെഴുത്ത് തുടങ്ങിയ പ്രഖ്യാപനങ്ങളും കേരളം കാത്തിരിക്കുന്നു. കിഫ്ബിയുടെ തുടർപ്രവർത്തനങ്ങൾ എന്താണെന്നും ബജറ്റിലൂടെ അറിയാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366870/vd-satheesan-governments-first-budget-today)