---
title: "അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പട്ടുവത്ത് 12500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്"
english_title: "pattuvam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366808/pattuvam"
published_at: "2026-06-18T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33f0e2ac9e9_Untitled-2-web.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പട്ടുവത്ത് 12500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പട്ടുവം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ കച്ചേരിയിൽ സ്ഥിതി ചെയ്യുന്ന രുചി ഹോട്ടലിനും ഹോട്ടലിന് മുകളിൽ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന ലക്ഷ്മണൻ കെ എന്നവരുടെ ക്വാർട്ടേഴ്സിനും 12500 രൂപ പിഴ ചുമത്തി.ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്സിന്റെ ഉള്ളിൽ മാലിന്യങ്ങൾ വലിയ തോതിൽ പല ഇടങ്ങളിലായി കൂട്ടിയിട്ട നിലയിൽ കാണപ്പെട്ടു.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പട്ടുവം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ കച്ചേരിയിൽ സ്ഥിതി ചെയ്യുന്ന രുചി ഹോട്ടലിനും ഹോട്ടലിന് മുകളിൽ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന ലക്ഷ്മണൻ കെ എന്നവരുടെ ക്വാർട്ടേഴ്സിനും 12500 രൂപ പിഴ ചുമത്തി.ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്സിന്റെ ഉള്ളിൽ മാലിന്യങ്ങൾ വലിയ തോതിൽ പല ഇടങ്ങളിലായി കൂട്ടിയിട്ട നിലയിൽ കാണപ്പെട്ടു.

പാത്രങ്ങൾ കഴുകുന്ന വാഷ് ബേസിനിൽ നിന്നും മലിനജലം പൈപ്പ് വഴി തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കി വിടുന്നതായും ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നതായും കണ്ടെത്തി. 22 ഓളം വരുന്ന തൊഴിലാളികൾക്കും ഹോട്ടലിനും കൂടി 3 ശുചിമുറികൾ മാത്രമാണ് കാണപ്പെട്ടത്.ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാൻ സംവിധാനങ്ങൾ ക്വാർട്ടേഴ്സിൽ ഒരുക്കി നൽകിയിട്ടില്ല എന്നും പരിശോധനയിൽ കണ്ടെത്തി. ഹോട്ടലിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങളുടെ വേർതിരിവ് ശെരിയായ രീതിയിൽ ചെയ്യുന്നില്ല എന്നും കണ്ടെത്തി. ക്വാർട്ടേഴ്സിന് 10000 രൂപയും ഹോട്ടലിന് 2500 രൂപയും സ്‌ക്വാഡ് പിഴയിട്ടു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പട്ടുവം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സോണിയ പി പി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366808/pattuvam)