---
title: "കുറുമാത്തൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പുലിയെ കണ്ടെന്ന അഭ്യൂഹം: വനം വകുപ്പ് പരിശോധന നടത്തി"
english_title: "Leopard "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366513/leopard"
published_at: "2026-06-17T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a323b504ee16_1000631592.jpg"
keywords: []
---

# കുറുമാത്തൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പുലിയെ കണ്ടെന്ന അഭ്യൂഹം: വനം വകുപ്പ് പരിശോധന നടത്തി

> **Lead Summary:** കുറുമാത്തൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നു. കരിമ്പത്തെ അകത്തുട്ട് ഭഗവതി ക്ഷേേത്രത്തിന് സമീപവും തേർതലക്ക് സമീപവുമാണ് പുലിയെന്ന് സംശയിക്കുന്ന വന്യജീവിയെ നാട്ടുകാർ കണ്ടതായി അറിയിച്ചത്.

## Article Content

കുറുമാത്തൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നു. കരിമ്പത്തെ അകത്തുട്ട് ഭഗവതി ക്ഷേേത്രത്തിന് സമീപവും തേർതലക്ക് സമീപവുമാണ് പുലിയെന്ന് സംശയിക്കുന്ന വന്യജീവിയെ നാട്ടുകാർ കണ്ടതായി അറിയിച്ചത്.

വിവരം ലഭിച്ചതിനെ തുടർന്ന് ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥർ രണ്ട് സ്ഥലങ്ങളിലും എത്തി പരിശോധനയും നിരീക്ഷണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്.പി. രമേശൻ, വാർഡ് മെമ്പർ നൗഷാദ് പുതുക്കണ്ടം എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366513/leopard)