---
title: "ബഡ്സ് സ്കൂളിനെ മാതൃകാ ബഡ്സ് സ്കൂളാക്കി ഉയർത്തണം; കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മന്ത്രിക്ക് നിവേദനം നൽകി"
english_title: "Kolacherry Grama Panchayat President submitted a petition to the Minister"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366459/kolacherry-grama-panchayat-president-submitted-a-petition-to-the-minister"
published_at: "2026-06-17T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32187a4d43b_news-card.jpg"
keywords: []
---

# ബഡ്സ് സ്കൂളിനെ മാതൃകാ ബഡ്സ് സ്കൂളാക്കി ഉയർത്തണം; കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മന്ത്രിക്ക് നിവേദനം നൽകി

> **Lead Summary:** **തിരുവനന്തപുരം : **കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2011ൽ ആരംഭിച്ചതും, കൊളച്ചേരിയിലെയും സമീപ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാരായ കുട്ടികൾ ആശ്രയിക്കുന്നതുമായ കൊളച്ചേരിപ്പറമ്പിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ സർക്കാരിന്റെ മാതൃക ബഡ്സ് സ്കൂളായി ഉയർത്തണമെന്ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**തിരുവനന്തപുരം : **കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2011ൽ ആരംഭിച്ചതും, കൊളച്ചേരിയിലെയും സമീപ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാരായ കുട്ടികൾ ആശ്രയിക്കുന്നതുമായ കൊളച്ചേരിപ്പറമ്പിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ സർക്കാരിന്റെ മാതൃക ബഡ്സ് സ്കൂളായി ഉയർത്തണമെന്ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

മാതൃക ബഡ്സ് സ്കൂളായി ഉയർത്തുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.കണ്ണൂർ ജില്ലാപഞ്ചായത്ത് അംഗം മുസ്തഫ കോടിപ്പോയിലും സന്നിഹിതനായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366459/kolacherry-grama-panchayat-president-submitted-a-petition-to-the-minister)