---
title: "എടക്കാട് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ലേറിക്ക് തീപിടിച്ചു"
english_title: "A lorry caught fire on the Edakkad National Highway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36645/a-lorry-caught-fire-on-the-edakkad-national-highway"
published_at: "2022-04-09T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62512706e0f52_news card-Recovered.jpg"
keywords: []
---

# എടക്കാട് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ലേറിക്ക് തീപിടിച്ചു

> **Lead Summary:** **കണ്ണൂർ: **എടക്കാട് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ലേറിക്ക് തീപിടിച്ചു. വെള്ളിയാഴ്ച രാത്രി പത്തോടെ എടക്കാട് പെട്രോൾ പമ്പിനു സമീപമായിരുന്നു സംഭവം.

## Article Content

**കണ്ണൂർ: **എടക്കാട് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ലേറിക്ക് തീപിടിച്ചു. വെള്ളിയാഴ്ച രാത്രി പത്തോടെ എടക്കാട് പെട്രോൾ പമ്പിനു സമീപമായിരുന്നു സംഭവം.

വടകരയിൽ ചരക്ക് ഇറക്കി തിരിച്ചുവരുന്നതിനിടെയാണ് കെ.എൽ 13 വൈ 7204 ഐഷർ ലോറിക്ക് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട ഡ്രൈവർ ലോറി നിർത്തി നോക്കിയപ്പോഴാണ് തീ പടരുന്നത് ശ്രദ്ധയിൽപെട്ടത്.

അപകടത്തിൽ ഗുരുവായൂർ സ്വദേശിയായ ഡ്രൈവർ നവീന് പരിക്കേറ്റു. ഇയാളെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി പൂർണമായും കത്തിനശിച്ചു. തോട്ടട മലബാർ മെറ്റൽസിന്റെ വാഹനമാണിത്. കണ്ണൂരിൽ നിന്നുള്ള രണ്ട് യൂനിറ്റും തലശേരിയിലെ ഒരു യൂനിറ്റും അഗ്നിശമനസേനയെത്തി തീയണച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36645/a-lorry-caught-fire-on-the-edakkad-national-highway)