---
title: "ജീപ്പ് നിയന്ത്രണംവിട്ട് വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം; യുവാവിന് പരിക്ക്"
english_title: "jeep accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36641/jeep-accident"
published_at: "2022-04-09T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625123679f96e_vac.jpg"
keywords: []
---

# ജീപ്പ് നിയന്ത്രണംവിട്ട് വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം; യുവാവിന് പരിക്ക്

> **Lead Summary:** ജീപ്പ് നിയന്ത്രണംവിട്ട് വൈദ്യുതി തൂണില്‍ ഇടിച്ച് യുവാവിന് പരിക്ക്. രയറോം സ്വദേശി അമലിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് പാക്കഞ്ഞിക്കാടാണ് അപകടമുണ്ടായത്.

## Article Content

ജീപ്പ് നിയന്ത്രണംവിട്ട് വൈദ്യുതി തൂണില്‍ ഇടിച്ച് യുവാവിന് പരിക്ക്. രയറോം സ്വദേശി അമലിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് പാക്കഞ്ഞിക്കാടാണ് അപകടമുണ്ടായത്.

ആലക്കോട് ഭാഗത്തുനിന്ന് ചെറുപുഴയിലേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണംവിട്ട് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യവ്യക്തിയുടെ പറമ്പിലേക്ക് കയറി. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന അമലിനെ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36641/jeep-accident)